Friday, April 22, 2016
ഒരു വട്ടം കൂടിയെൻ...
വർഷങ്ങൾക്ക് ശേഷം വീണ്ടും ബ്ളോഗിൽ......
Tuesday, October 23, 2012
എങ്ങനെ വിളിപ്പൂ ഞാന്‍ ....?
ജീവിതത്തിന്റെ ചതുപ്പു നിലങ്ങളിലേക്ക്
മുള്ളുകള്‍ വിതറിയ വഴിയോരങ്ങളിലേക്ക്
ഉണങ്ങി വരണ്ട മണലാരണ്യത്തിലേക്ക്
നീയും........
എങ്ങനെ വിളിക്കേണ്ടൂ നിന്നെ ഞാന്‍ ?
നിശാശലഭമീ കുളിര്‍കാറ്റിലലിയുമ്പോള്‍
നിലാവേതോ പുഴയിലേക്കുറയുമ്പോള്‍
നീയെന്റെ പ്രാണനിലലിഞ്ഞു ചേരുമ്പോള്‍
കൊത്തിവലിക്കുന്ന ചുണ്ടുമായി കാത്തിരിക്കുന്ന
കഴുകന്മാരുടെ നടുവിലേക്ക്
എങ്ങനെ വിളിക്കും ഞാന്‍?
നിശബ്‌ദതയുടെ ഗാനലോകത്തിലേക്ക്
നിലവിളിയുടെ അഗാധഗര്‍ത്തത്തിലേക്ക്
കനല്‍ക്കാട്ടിലേക്ക്.....
ഒരു കുഞ്ഞു കാറ്റത്തുലയുന്ന
ജീവിതവിപഞ്ചികയിലേക്ക്
ജീവനുറങ്ങാന്‍ കൊതിക്കുന്ന ചുടുകാട്ടിലേക്ക്
കൈയിലവശേഷിക്കുന്ന ഒരു പിടിചാരമാകാന്‍
എങ്ങനെ വിളിക്കും ഞാന്‍ ?
ഞാന്‍.. നിന്റെ വിളിയിലുണര്‍ന്നവന്‍
നിന്റെ കൈപിടിച്ചിരുളില്‍ നിന്നുയിരിലേക്കു
നടന്നവന്‍....
നിന്റെ കണ്ണിലെരിഞ്ഞ ചെരാതിന്‍
ചെറുവെട്ടത്താല്‍ പിടിച്ചു നടപ്പവന്‍
ഒരു കൊച്ചുപുസ്‌തകത്താളും
മഷിത്തണ്ടുമാത്രമെന്‍ സ്വന്തം.
നാളെയ്‌ക്കുവയ്‌ക്കുവാനില്ലാത്ത
ജീവിതപഞ്‌ജരം കത്തിയെരിയുന്നു.
എങ്ങനെ വിളിപ്പൂ ഞാന്‍
എന്റെയീ ജീവിതകൊടുംകാട്ടിലേക്ക്
എങ്ങനെ വിളിപ്പൂ ഞാന്‍
എന്റെ........
Thursday, June 21, 2012
എനിക്കു ഭയമാണ് രാത്രിയെ
എനിക്കു ഭയമാണ് രാത്രിയെ
രാത്രിയുടെ നിശബ്‌ദതയെ
രാത്രിയുടെ കറുപ്പിനെ
വെയില്‍ പരക്കട്ടെ,
അല്ലിനി മഴ പൊഴിയട്ടെ
എന്റെ ഉള്ളകങ്ങളിലൊരു
കൊള്ളിയാന്‍ മിന്നട്ടെ
കാറ്റാഞ്ഞു വീശിയെന്‍
ജാലകം തുറക്കട്ടെ
അല്‍പവും പേടിയില്ലെ-
നിക്കീ പകല്‍വഴികളില്‍
സന്ധ്യാംബരം നേര്‍ത്ത
കാറ്റിനാല്‍ മെല്ലെ
യെന്‍കൂന്തല്‍ തഴുകി
യാത്ര ചൊല്ലുമ്പോള്‍
എനിക്കു ഭയമാണ് രാത്രിയെ
കള്ളങ്ങളൊളിപ്പിച്ചും
കണ്ണീര്‍ പുരണ്ടും
കാട്ടാളന്‍ പുല്‍കി കറുപ്പുടുപ്പിച്ചൊരു
രാത്രിയെ പേടിയാണെനിക്കന്നുമിന്നും...
വേണ്ട, നടക്കേണ്ടേറെ ദൂരം
ഈ കാരുണ്യം വറ്റും കറുത്ത വഴികളില്‍
വേണ്ട, എനിക്കിനി, രാത്രിയേപ്പോലൊരു
കള്ളിയാം രാക്ഷസിയെ കൂട്ടു വേണ്ട....
രാത്രിയുടെ നിശബ്‌ദതയെ
രാത്രിയുടെ കറുപ്പിനെ
വെയില്‍ പരക്കട്ടെ,
അല്ലിനി മഴ പൊഴിയട്ടെ
എന്റെ ഉള്ളകങ്ങളിലൊരു
കൊള്ളിയാന്‍ മിന്നട്ടെ
കാറ്റാഞ്ഞു വീശിയെന്‍
ജാലകം തുറക്കട്ടെ
അല്‍പവും പേടിയില്ലെ-
നിക്കീ പകല്‍വഴികളില്‍
സന്ധ്യാംബരം നേര്‍ത്ത
കാറ്റിനാല്‍ മെല്ലെ
യെന്‍കൂന്തല്‍ തഴുകി
യാത്ര ചൊല്ലുമ്പോള്‍
എനിക്കു ഭയമാണ് രാത്രിയെ
കള്ളങ്ങളൊളിപ്പിച്ചും
കണ്ണീര്‍ പുരണ്ടും
കാട്ടാളന്‍ പുല്‍കി കറുപ്പുടുപ്പിച്ചൊരു
രാത്രിയെ പേടിയാണെനിക്കന്നുമിന്നും...
വേണ്ട, നടക്കേണ്ടേറെ ദൂരം
ഈ കാരുണ്യം വറ്റും കറുത്ത വഴികളില്‍
വേണ്ട, എനിക്കിനി, രാത്രിയേപ്പോലൊരു
കള്ളിയാം രാക്ഷസിയെ കൂട്ടു വേണ്ട....
Thursday, May 31, 2012
മനോരമയടക്കം 5 പത്രങ്ങള്‍ വാര്‍ത്ത ചെയ്തിരുന്നു
കേരള കൌമുദി ഓള്‍ കേരള എഡിഷനിലും തേജസ്, മാധ്യമം, വീക്ഷണം പത്രങ്ങള്‍ ജില്ല വാര്ത്തയും നല്‍കി
ടൈംലി ന്യൂസ് ഉള്‍പ്പെടുന്ന പ്രാദേശിക പത്രങ്ങളും മികച്ച വാര്‍ത്ത പ്രാധാന്യത്തോടെ വാര്‍ത്ത നല്‍കിയിരുന്നു
Subscribe to:
Posts (Atom)