നിന്നോടുള്ള പ്രണയത്തിന്റെ
രുചിഭേദങ്ങള്‍ കുറിച്ചു വയ്‌ക്കാന്‍
നിലാവുദിക്കാത്ത ശിശിര സന്ധ്യയില്‍
ചുവന്ന പേനയില്‍
മഷി നിറക്കുമ്പോള്‍
നാളേക്കു വേണ്ടി കരുതി വയ്‌ക്കേണ്ട
തുമരപരിപ്പുകള്‍
എന്റെ പേനയെ നിശബ്‌ദമാക്കുന്നു
അകത്തെ മുറിയിലെ റ്റിവിയിലെ
ആക്രോശങ്ങള്‍ക്കും
ആടിത്തിമിര്‍ക്കലുകള്‍ക്കുമെല്ലാ-
മിടയില്‍ എന്റെ പ്രണയം
ഉറഞ്ഞു പോകുന്നു.
Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts
Wednesday, February 15, 2012
Friday, December 9, 2011
പുഴക്കരയിലൊരു കിനാവ്
ഇപ്പുഴ തന്നോളങ്ങളിലമൃതോലും
രാഗതീരങ്ങളിലെന്റെ
ഹൃദയം തുറന്നേതോ ചെരാതിന്റെ
നാളം തിരയുന്നു ഞാന്‍ ..!
ഈ പൂഴിമണലിലക്ഷരം കോറി
ഞാനേതോ കിനാവു കാണുന്നു..
അന്നു ഞാന്‍, നീയുമായ്
ചെമ്പകച്ചോട്ടിലെ പൊന്‍തണല്‍
കൊണ്ടതും, പൂക്കളാഹ്ലാദവര്‍ഷം
പൊഴിച്ചതു,മിപ്പുഴ കുണുങ്ങി-
കുണുങ്ങിച്ചിരിച്ചതും..
ചെങ്കനല്‍ ചോപ്പാലന്തിയിലര്‍ക്കന്‍
തന്‍ സ്വത്വമീപ്പുഴയ്‌ക്കു കൊടുത്തതും
ചെന്തളിര്‍ കൈയ്യാല്‍ നീ കോരിയെടുത്തതും
`അയ്യേ പറ്റിച്ചേ'യെന്നീപ്പുഴ ചൊന്നതു-
മോര്‍ക്കുന്നു ഞാനേതോ കിനാവു പോല്‍..
എങ്ങോ തിരക്കിട്ടും പോം കാറ്റീയീണം
കേട്ടന്തിച്ചു നിന്നതുമാശീതള-
ച്ഛായയിലറിയാതെ നാമൊരുമിച്ചതും..
അന്തിയായിനിയുമെന്തേ വീടണയാത്തു-
വെന്നോര്‍മ്മിപ്പിച്ചേതോ കിളികള്‍
പറന്നു മറഞ്ഞതും..
ചെന്താര്‍മിഴിയില്‍ ബാഷ്‌പചന്ദ്രനു
ദിച്ചതും, കൊച്ചുവിരലാല്‍
ഞാനവയൊപ്പിയെടുത്തതും..
വെറുതേയേതോ നിദ്രയിലുണരും
കിനാവായ് നീ മാഞ്ഞു പോയതും
ഈ തീരമണഞ്ഞിരുന്നു
ഞാനേതോ നിനവു തേടുന്നു
രാഗതീരങ്ങളിലെന്റെ
ഹൃദയം തുറന്നേതോ ചെരാതിന്റെ
നാളം തിരയുന്നു ഞാന്‍ ..!
ഈ പൂഴിമണലിലക്ഷരം കോറി
ഞാനേതോ കിനാവു കാണുന്നു..
അന്നു ഞാന്‍, നീയുമായ്
ചെമ്പകച്ചോട്ടിലെ പൊന്‍തണല്‍
കൊണ്ടതും, പൂക്കളാഹ്ലാദവര്‍ഷം
പൊഴിച്ചതു,മിപ്പുഴ കുണുങ്ങി-
കുണുങ്ങിച്ചിരിച്ചതും..
ചെങ്കനല്‍ ചോപ്പാലന്തിയിലര്‍ക്കന്‍
തന്‍ സ്വത്വമീപ്പുഴയ്‌ക്കു കൊടുത്തതും
ചെന്തളിര്‍ കൈയ്യാല്‍ നീ കോരിയെടുത്തതും
`അയ്യേ പറ്റിച്ചേ'യെന്നീപ്പുഴ ചൊന്നതു-
മോര്‍ക്കുന്നു ഞാനേതോ കിനാവു പോല്‍..
എങ്ങോ തിരക്കിട്ടും പോം കാറ്റീയീണം
കേട്ടന്തിച്ചു നിന്നതുമാശീതള-
ച്ഛായയിലറിയാതെ നാമൊരുമിച്ചതും..
അന്തിയായിനിയുമെന്തേ വീടണയാത്തു-
വെന്നോര്‍മ്മിപ്പിച്ചേതോ കിളികള്‍
പറന്നു മറഞ്ഞതും..
ചെന്താര്‍മിഴിയില്‍ ബാഷ്‌പചന്ദ്രനു
ദിച്ചതും, കൊച്ചുവിരലാല്‍
ഞാനവയൊപ്പിയെടുത്തതും..
വെറുതേയേതോ നിദ്രയിലുണരും
കിനാവായ് നീ മാഞ്ഞു പോയതും
ഈ തീരമണഞ്ഞിരുന്നു
ഞാനേതോ നിനവു തേടുന്നു
Wednesday, October 26, 2011
അക്കങ്ങള്‍
അക്ഷരങ്ങളുടെ
കൈ പിടിച്ച് ഓരോ
വാക്കിന്റെയും ചുമലി-
ലേറിയാണ് നക്ഷത്രവും
നിലാവും കണ്ടത്,
പുലരിത്തുടിപ്പറിഞ്ഞത്
അക്ഷരങ്ങള്‍, അക്കങ്ങള്‍
മാത്രമായപ്പോള്‍
പേനത്തുമ്പില്‍
സങ്കലനങ്ങളേക്കാള്‍
വ്യവകലനങ്ങളായപ്പോള്‍
ഗുണിതങ്ങളേക്കാള്‍
ഹരണങ്ങളായപ്പോള്‍
ഉച്ചിയില്‍ സൂര്യനുദിച്ചു
തളര്‍ന്നു പോയപ്പോള്‍
കൂട്ടു വന്ന ഊന്നുവടി
`ഒന്നാ'യപ്പോള്‍ ഞാനതിന്റെ
ചുവട്ടില്‍ ചുരുണ്ടുകൂടി
മൂല്യം `പത്തെ'ന്നൂന്നുവടി
ഞെളിഞ്ഞപ്പോഴും
ഞാന്‍ വെറും പൂജ്യമായിരുന്നു....
കൈ പിടിച്ച് ഓരോ
വാക്കിന്റെയും ചുമലി-
ലേറിയാണ് നക്ഷത്രവും
നിലാവും കണ്ടത്,
പുലരിത്തുടിപ്പറിഞ്ഞത്
അക്ഷരങ്ങള്‍, അക്കങ്ങള്‍
മാത്രമായപ്പോള്‍
പേനത്തുമ്പില്‍
സങ്കലനങ്ങളേക്കാള്‍
വ്യവകലനങ്ങളായപ്പോള്‍
ഗുണിതങ്ങളേക്കാള്‍
ഹരണങ്ങളായപ്പോള്‍
ഉച്ചിയില്‍ സൂര്യനുദിച്ചു
തളര്‍ന്നു പോയപ്പോള്‍
കൂട്ടു വന്ന ഊന്നുവടി
`ഒന്നാ'യപ്പോള്‍ ഞാനതിന്റെ
ചുവട്ടില്‍ ചുരുണ്ടുകൂടി
മൂല്യം `പത്തെ'ന്നൂന്നുവടി
ഞെളിഞ്ഞപ്പോഴും
ഞാന്‍ വെറും പൂജ്യമായിരുന്നു....
Wednesday, August 31, 2011
ഓണം വിതുമ്പുന്നുവോ?
തൊടിയിലെ വേലിപ്പടര്‍പ്പില്‍
കിടന്നു വിളിക്കുന്നു വീണ്ട
തിരുവോണമേ വന്നാലും...
മുറ്റത്തെക്കോണില്‍ പാല്‍പല്ലുകാട്ടി
ച്ചിരിക്കുന്നു തുമ്പ
തിരുവോണമേ വന്നാലും...
ചാണകമെഴുതിക്കിടന്നു വിളിപ്പൂ
പൂമുറ്റം, തിരുവോണമെന്തേ വൈകുന്നു?
പിഞ്ചോമനക്കൈകളീ മണ്ണാലൊരുക്കു
ന്നോണത്തപ്പനെ, വന്നാലും..
മാവിന്മേലാടും പൊന്നൂഞ്ഞാലു
വിളിക്കുന്നോണമേ വരിക വേഗം...
ഓണമിതായണയുന്നു..
പൂക്കളുടെ നിറഞ്ഞ സ്വപ്‌നങ്ങളിലൂടെ..
ഊഞ്ഞാലിന്റെ ആയത്തിലൂടെ..
സമൃദ്ധിയുടെ നിറവുകളിലൂടെ..
ഫ്രിഡ്‌ജിലിരുന്നു മരിക്കുന്നു ചെണ്ടുമല്ലി
പിന്നെയുമേതോ വിളര്‍ത്ത
പൂക്കളുടെയും മരണം ഫ്രിഡ്‌ജില്‍
പുലരുമ്പോളേതോ മത്സര
വേദിയിലാണവരുടെ സംസ്‌കാരം
ഓരോ ഇതളുകളും ഇരുമ്പിന്റെ
കഴുത്തിലമര്‍ത്തി വീതം വച്ച്...
ഏതോ കോണില്‍ നിന്നോണം
കരയുന്നു, വിളിക്കുന്നില്ലാരു
മെന്നെയോടിയണയുവാന്‍...
ഓണമിന്നു കരയുന്നെന്തിതു
വിളിക്കാത്തതാരുമിനി
യെന്നെയും മറന്നുവോ?
കിടന്നു വിളിക്കുന്നു വീണ്ട
തിരുവോണമേ വന്നാലും...
മുറ്റത്തെക്കോണില്‍ പാല്‍പല്ലുകാട്ടി
ച്ചിരിക്കുന്നു തുമ്പ
തിരുവോണമേ വന്നാലും...
ചാണകമെഴുതിക്കിടന്നു വിളിപ്പൂ
പൂമുറ്റം, തിരുവോണമെന്തേ വൈകുന്നു?
പിഞ്ചോമനക്കൈകളീ മണ്ണാലൊരുക്കു
ന്നോണത്തപ്പനെ, വന്നാലും..
മാവിന്മേലാടും പൊന്നൂഞ്ഞാലു
വിളിക്കുന്നോണമേ വരിക വേഗം...
ഓണമിതായണയുന്നു..
പൂക്കളുടെ നിറഞ്ഞ സ്വപ്‌നങ്ങളിലൂടെ..
ഊഞ്ഞാലിന്റെ ആയത്തിലൂടെ..
സമൃദ്ധിയുടെ നിറവുകളിലൂടെ..
ഫ്രിഡ്‌ജിലിരുന്നു മരിക്കുന്നു ചെണ്ടുമല്ലി
പിന്നെയുമേതോ വിളര്‍ത്ത
പൂക്കളുടെയും മരണം ഫ്രിഡ്‌ജില്‍
പുലരുമ്പോളേതോ മത്സര
വേദിയിലാണവരുടെ സംസ്‌കാരം
ഓരോ ഇതളുകളും ഇരുമ്പിന്റെ
കഴുത്തിലമര്‍ത്തി വീതം വച്ച്...
ഏതോ കോണില്‍ നിന്നോണം
കരയുന്നു, വിളിക്കുന്നില്ലാരു
മെന്നെയോടിയണയുവാന്‍...
ഓണമിന്നു കരയുന്നെന്തിതു
വിളിക്കാത്തതാരുമിനി
യെന്നെയും മറന്നുവോ?
Tuesday, August 9, 2011
മറുപാതി
മഞ്ഞയാണിന്നു ഞാനെങ്കിലോ നീ നീല
നമ്മളീ ഭൂമിയെ പച്ചയാക്കും
നീ മുകില്‍, ഞാനതില്‍ നിന്നൊഴുകിടു-
മുര്‍വരത നല്‍കിടും കാലവര്‍ഷം
നീ തൂലിക, ഞാനതില്‍ നിന്നിറ്റു വീഴു-
മറിവിന്റെയക്ഷരത്തുള്ളി
ഞാനിറുങ്ങനെ പൂത്തിടും കര്‍ണ്ണികാരം
നീയതിലുണര്‍ന്നിടും വിഷുപ്പുലരി
നീ ഹരന്‍, ഞാന്‍ നിന്നര്‍ദ്ധമേനിയ്‌ക്കധിപ
നിന്നിഷ്‌ടവധുവാം ഹിമശൈലപുത്രി
ഇന്നു നീയെത്രയോ കാതമകലെ-
യങ്ങേതോ കിടക്കയെ പുല്‍കിടുമ്പോള്‍
മൗനമുറങ്ങുമാച്ചുമരിലെ ക്ലോക്കില്‍
മണി പത്തെന്നു മെല്ലെ മൊഴിഞ്ഞിടുമ്പോള്‍
നിദ്രാവിഹീനമാമെത്രയോ രാവുക-
ളൊന്നുരിയാടാതകന്നിടുമ്പോള്‍
നൊമ്പരം മാറ്റും മരുന്നായി ഞാന്‍
നിന്‍ മുറിപ്പാടില്‍ അമര്‍ന്നിടട്ടെ.
നിന്നിരുള്‍ക്കാട്ടിലെരിയും ചെരാതാ-
യന്ധകാരത്തെയകറ്റിടട്ടെ
ആലിലത്തുമ്പിലെ അവസാനതുള്ളിയു-
മിറ്റിച്ചു പൂമഴ മാറിടുമ്പോള്‍
നെഞ്ചിലുയര്‍ത്തിടും വാത്സല്യമായ്
നിന്റെ ഹൃദയത്തെ മെല്ലെ തഴുകിടട്ടെ
നിന്‍ കരള്‍ വിങ്ങുമാ നൊമ്പരമിന്നു ഞാ-
നെന്‍ മൃദുസ്‌പര്‍ശത്താല്‍ മാറ്റിടട്ടെ
അപ്പൊഴേ മമ ജീവന്‍ നിന്നുടെ ആത്മാ-
വിന്‍ ആലിലത്തുമ്പില്‍ കുടിയിരിക്കൂ...
നമ്മളീ ഭൂമിയെ പച്ചയാക്കും
നീ മുകില്‍, ഞാനതില്‍ നിന്നൊഴുകിടു-
മുര്‍വരത നല്‍കിടും കാലവര്‍ഷം
നീ തൂലിക, ഞാനതില്‍ നിന്നിറ്റു വീഴു-
മറിവിന്റെയക്ഷരത്തുള്ളി
ഞാനിറുങ്ങനെ പൂത്തിടും കര്‍ണ്ണികാരം
നീയതിലുണര്‍ന്നിടും വിഷുപ്പുലരി
നീ ഹരന്‍, ഞാന്‍ നിന്നര്‍ദ്ധമേനിയ്‌ക്കധിപ
നിന്നിഷ്‌ടവധുവാം ഹിമശൈലപുത്രി
ഇന്നു നീയെത്രയോ കാതമകലെ-
യങ്ങേതോ കിടക്കയെ പുല്‍കിടുമ്പോള്‍
മൗനമുറങ്ങുമാച്ചുമരിലെ ക്ലോക്കില്‍
മണി പത്തെന്നു മെല്ലെ മൊഴിഞ്ഞിടുമ്പോള്‍
നിദ്രാവിഹീനമാമെത്രയോ രാവുക-
ളൊന്നുരിയാടാതകന്നിടുമ്പോള്‍
നൊമ്പരം മാറ്റും മരുന്നായി ഞാന്‍
നിന്‍ മുറിപ്പാടില്‍ അമര്‍ന്നിടട്ടെ.
നിന്നിരുള്‍ക്കാട്ടിലെരിയും ചെരാതാ-
യന്ധകാരത്തെയകറ്റിടട്ടെ
ആലിലത്തുമ്പിലെ അവസാനതുള്ളിയു-
മിറ്റിച്ചു പൂമഴ മാറിടുമ്പോള്‍
നെഞ്ചിലുയര്‍ത്തിടും വാത്സല്യമായ്
നിന്റെ ഹൃദയത്തെ മെല്ലെ തഴുകിടട്ടെ
നിന്‍ കരള്‍ വിങ്ങുമാ നൊമ്പരമിന്നു ഞാ-
നെന്‍ മൃദുസ്‌പര്‍ശത്താല്‍ മാറ്റിടട്ടെ
അപ്പൊഴേ മമ ജീവന്‍ നിന്നുടെ ആത്മാ-
വിന്‍ ആലിലത്തുമ്പില്‍ കുടിയിരിക്കൂ...
Tuesday, July 12, 2011
കടല്‍
മനസ്സ്
ഒരു കടലാണ്
മറഞ്ഞിരിക്കുന്ന മുത്തും
പവിഴവുമളക്കാനാകാതെ..
നീന്തിത്തുടിക്കുന്നത്
പരലോ സ്രാവോ എന്നറിയാനാവാതെ
എത്രയോ കപ്പലുകളാണ്
തുറമുഖമണയുകയും
യാത്രയാവുകയും ചെയ്യുന്നത്..?
അതിവേഗബോട്ടുകള്‍
തിരകളെ ക്രൂരമായി കീറിമുറിച്ചുകൊണ്ട്..
പങ്കായമേന്തി കൊച്ചു
രാഗങ്ങള്‍ മൂളി വഞ്ചികള്‍...
ഇക്കടലിന്നാഴങ്ങളളക്കാ-
നാര്‍ക്കാണാവുക?
അന്തര്‍വാഹിനി പോലെ
അഗാധതയിലേക്കാര്‍ക്കാ-
ണൂളിയിടാനാകുക...?
മനസ് കടലാണ്...
ഇരുണ്ടു കൂടി, കറുത്ത്..
ചിലപ്പോഴൊക്കെ ആഞ്ഞടിക്കുന്നു,
ഹുങ്കാരനാദത്തോടെ
ക്രൗര്യം നിറഞ്ഞ മുഖത്തോടെ
ചിലപ്പോഴൊക്കെ നിറഞ്ഞ ശാന്തത..
ഭീതിപ്പെടുത്തുന്ന നിശബ്‌ദത..
പലതും ഒളിപ്പിച്ചു വച്ചും
പലതും മുന്നിലേക്കിട്ടു തന്നും...
ശാന്തസമുദ്രം പോലെ..
ചിപ്പി പെറുക്കുന്നവനെ പ്രണയിച്ചും
മുത്തു കവരുന്നവനെ പ്രഹരിച്ചും..
മനസും ഒരു കടല്‍ പോലെ...
ഒരു കടലാണ്
മറഞ്ഞിരിക്കുന്ന മുത്തും
പവിഴവുമളക്കാനാകാതെ..
നീന്തിത്തുടിക്കുന്നത്
പരലോ സ്രാവോ എന്നറിയാനാവാതെ
എത്രയോ കപ്പലുകളാണ്
തുറമുഖമണയുകയും
യാത്രയാവുകയും ചെയ്യുന്നത്..?
അതിവേഗബോട്ടുകള്‍
തിരകളെ ക്രൂരമായി കീറിമുറിച്ചുകൊണ്ട്..
പങ്കായമേന്തി കൊച്ചു
രാഗങ്ങള്‍ മൂളി വഞ്ചികള്‍...
ഇക്കടലിന്നാഴങ്ങളളക്കാ-
നാര്‍ക്കാണാവുക?
അന്തര്‍വാഹിനി പോലെ
അഗാധതയിലേക്കാര്‍ക്കാ-
ണൂളിയിടാനാകുക...?
മനസ് കടലാണ്...
ഇരുണ്ടു കൂടി, കറുത്ത്..
ചിലപ്പോഴൊക്കെ ആഞ്ഞടിക്കുന്നു,
ഹുങ്കാരനാദത്തോടെ
ക്രൗര്യം നിറഞ്ഞ മുഖത്തോടെ
ചിലപ്പോഴൊക്കെ നിറഞ്ഞ ശാന്തത..
ഭീതിപ്പെടുത്തുന്ന നിശബ്‌ദത..
പലതും ഒളിപ്പിച്ചു വച്ചും
പലതും മുന്നിലേക്കിട്ടു തന്നും...
ശാന്തസമുദ്രം പോലെ..
ചിപ്പി പെറുക്കുന്നവനെ പ്രണയിച്ചും
മുത്തു കവരുന്നവനെ പ്രഹരിച്ചും..
മനസും ഒരു കടല്‍ പോലെ...
E- പ്രണയം
നിനക്ക് ഞാനും, എനിക്ക്
നീയുമെന്നോതിയ വാക്കിന്
ലഹരിയുടെ കനത്ത ചുവ!
എന്റെ കരളിന്നുള്ളില്‍
നീ മാത്രമെന്നോതിയ
വാക്കിന് പരിഹാസനൊമ്പരം
കൊച്ചുമുറിക്കുള്ളിലേക്കാകാശം
ചുരുങ്ങുന്നു, വിരല്‍-
ത്തുമ്പിലേക്കു ലോകവും
ചാറ്റിംഗില്‍ `എന്റെ കരളേ..'
ചീറ്റിംഗില്‍ `ബ്ലഡി ബിച്ച്'
മുത്തു പോലെ കാത്ത
പ്രണയസാഗരത്തിന്
തീ പിടിക്കുന്നു
ഹൃദയരക്തം തിളച്ച്
ലാവയായൊഴൂകുന്നു
എങ്കിലും സാരമില്ല
ലാപ്‌ടോപ്പ് നഷ്‌ടപ്പെട്ടില്ലല്ലോ!
വലക്കണ്ണികളാരും
മുറിച്ചു മാറ്റിയില്ലല്ലോ
ദേശാടനക്കിളിയേപ്പോല്‍
മറ്റൊരു നാട്ടിലേക്കെനിക്കിനിയും
പറക്കാം, വൈറസുക-
ളാക്രമിക്കും വരെ!
നീയുമെന്നോതിയ വാക്കിന്
ലഹരിയുടെ കനത്ത ചുവ!
എന്റെ കരളിന്നുള്ളില്‍
നീ മാത്രമെന്നോതിയ
വാക്കിന് പരിഹാസനൊമ്പരം
കൊച്ചുമുറിക്കുള്ളിലേക്കാകാശം
ചുരുങ്ങുന്നു, വിരല്‍-
ത്തുമ്പിലേക്കു ലോകവും
ചാറ്റിംഗില്‍ `എന്റെ കരളേ..'
ചീറ്റിംഗില്‍ `ബ്ലഡി ബിച്ച്'
മുത്തു പോലെ കാത്ത
പ്രണയസാഗരത്തിന്
തീ പിടിക്കുന്നു
ഹൃദയരക്തം തിളച്ച്
ലാവയായൊഴൂകുന്നു
എങ്കിലും സാരമില്ല
ലാപ്‌ടോപ്പ് നഷ്‌ടപ്പെട്ടില്ലല്ലോ!
വലക്കണ്ണികളാരും
മുറിച്ചു മാറ്റിയില്ലല്ലോ
ദേശാടനക്കിളിയേപ്പോല്‍
മറ്റൊരു നാട്ടിലേക്കെനിക്കിനിയും
പറക്കാം, വൈറസുക-
ളാക്രമിക്കും വരെ!
Saturday, May 14, 2011
ആരണ്യകാണ്‌ഡം
വനവാസമത്രേ പതിനാലുവത്സരം
ജനകജാപതി രഘുപതിക്കിനി
ഒപ്പമെത്തിടാം ഞാനുമെന്നോതി
പ്രിയസഖിയാല്‍, ഭൂമി തന്‍
പൊന്‍മകള്‍, ജാനകീദേവി
നീയെന്റെ പ്രിയരാമന്‍, നീയില്ലാ-
തെനിക്കു വേണ്ടേതു ഭോഗവും
സാമ്രാജ്യവാഴ്‌ചയും, നടക്ക നീ
മുന്നില്‍, നിഴലായ് ഞാനുമെത്തിടാം
ചൊല്ലുന്നു സൗമിത്രി
നടക്കുന്നു പിന്നെയും നാടകം ഭൂവില്‍
എഴുതിവച്ചതാരേ വിധാതാവോ?
പിറന്നു വീഴുന്നു, ആരണ്യകത്തിന്റെ
കനപ്പോലും കൂരിരുട്ടിലേക്ക് ഹാ!
അനുഗമിക്കുവാനലിവോലും
കരളുമായ് ജനകജയില്ല.
നീയെനിക്കാത്മാവുപോലു-
മെന്നുരിയാടുവാന്‍ സൗമിത്രിയുമില്ല
നടക്കുന്നു ഞാന്‍ വനത്തിലേകയായ്
കാരമുള്ളുകള്‍ തറയ്‌ക്കുന്നെങ്കിലും
ഇരുട്ടുമൂടുമീയടവി തന്നിലെ മിന്നാ-
മിനുങ്ങിന്‍ നറുവെളിച്ചമെവിടെയോ
കിരുകിരെ കരയും ചീവീടുകളെനിക്കു -
പാടുന്നു നനുത്ത നീലാംബരി
നിനക്കുറങ്ങുവാന്‍ കിടക്ക തീര്‍ത്തിടാം
രഹസ്യമോതുന്നു, അഹല്യയല്ലിവള്‍
നടക്കയാണ് ഞാന്‍ കറുത്ത വാനിലെ
വെളുത്ത താരകം തേടി..
ഉണര്‍ന്നു കേള്‍ക്കുന്നു കൂമന്‍ മൂളി-
യുണര്‍ത്തിടും ഭീതി പടര്‍ന്ന പാട്ടുകള്‍
ഫണം വിടര്‍ത്തി നിന്നുറക്കെ ചീറ്റുന്നു
കരിയിലയ്‌ക്കടിയിലെ കറുത്ത നാഗങ്ങള്‍
ഇടയ്‌ക്കെവിടെയോ മറയും മാനിനെ
പിന്‍തുടരുവാനോടിയടുക്കവേ
കല്ലാല്‍, കാലിടറി വീഴുന്നു
അരികിലെ മുള്‍മുരിക്കിലെന്റെ
കൈകളഭയം തിരഞ്ഞു പോകുന്നു
പാണിയില്‍ പടരും ചോര തുടയ്‌ക്കുവാ-
നില പരതി പോകുന്നു
നടക്കയാണിരുട്ടിലെവിടെയോ
തെളിഞ്ഞു കത്തും ചെരാതുകള്‍ തേടി
ഉറക്കെ വീശിയ കാറ്റിലലച്ചു വീണിടും
ചെറു ചെടികളെപ്പോലെയലച്ചു
വീഴുന്നു വനത്തിലേകയായ്..
ഉയിര്‍ക്കുന്നു, വീണ്ടുമുണരുമുഷസ്സിനായ്
ഉറക്കം വിട്ടിടും കുരുന്നു പൂവുപോല്‍
നടക്കയാണു ഞാന്‍ കറുത്ത വാവിലെ
വെളുത്ത ചന്ദ്രനെ തേടി..
നടക്കയാണ് ഞാനടവി തന്നിലെ
ഭയക്കുമോര്‍മ്മകള്‍ മറന്നുണര്‍ന്നിടും
ചുവന്ന പൂക്കള്‍ ചിരിച്ചു തുള്ളുന്ന
ഉഷസ്സിലെ കിളിക്കൊഞ്ചലുകള്‍ തേടി
നടക്കുവാനുണ്ടേറെ വത്സരമെന്നാലും
നടക്കയാണേതോ നിനവുകള്‍ക്കൊപ്പം...
ജനകജാപതി രഘുപതിക്കിനി
ഒപ്പമെത്തിടാം ഞാനുമെന്നോതി
പ്രിയസഖിയാല്‍, ഭൂമി തന്‍
പൊന്‍മകള്‍, ജാനകീദേവി
നീയെന്റെ പ്രിയരാമന്‍, നീയില്ലാ-
തെനിക്കു വേണ്ടേതു ഭോഗവും
സാമ്രാജ്യവാഴ്‌ചയും, നടക്ക നീ
മുന്നില്‍, നിഴലായ് ഞാനുമെത്തിടാം
ചൊല്ലുന്നു സൗമിത്രി
നടക്കുന്നു പിന്നെയും നാടകം ഭൂവില്‍
എഴുതിവച്ചതാരേ വിധാതാവോ?
പിറന്നു വീഴുന്നു, ആരണ്യകത്തിന്റെ
കനപ്പോലും കൂരിരുട്ടിലേക്ക് ഹാ!
അനുഗമിക്കുവാനലിവോലും
കരളുമായ് ജനകജയില്ല.
നീയെനിക്കാത്മാവുപോലു-
മെന്നുരിയാടുവാന്‍ സൗമിത്രിയുമില്ല
നടക്കുന്നു ഞാന്‍ വനത്തിലേകയായ്
കാരമുള്ളുകള്‍ തറയ്‌ക്കുന്നെങ്കിലും
ഇരുട്ടുമൂടുമീയടവി തന്നിലെ മിന്നാ-
മിനുങ്ങിന്‍ നറുവെളിച്ചമെവിടെയോ
കിരുകിരെ കരയും ചീവീടുകളെനിക്കു -
പാടുന്നു നനുത്ത നീലാംബരി
നിനക്കുറങ്ങുവാന്‍ കിടക്ക തീര്‍ത്തിടാം
രഹസ്യമോതുന്നു, അഹല്യയല്ലിവള്‍
നടക്കയാണ് ഞാന്‍ കറുത്ത വാനിലെ
വെളുത്ത താരകം തേടി..
ഉണര്‍ന്നു കേള്‍ക്കുന്നു കൂമന്‍ മൂളി-
യുണര്‍ത്തിടും ഭീതി പടര്‍ന്ന പാട്ടുകള്‍
ഫണം വിടര്‍ത്തി നിന്നുറക്കെ ചീറ്റുന്നു
കരിയിലയ്‌ക്കടിയിലെ കറുത്ത നാഗങ്ങള്‍
ഇടയ്‌ക്കെവിടെയോ മറയും മാനിനെ
പിന്‍തുടരുവാനോടിയടുക്കവേ
കല്ലാല്‍, കാലിടറി വീഴുന്നു
അരികിലെ മുള്‍മുരിക്കിലെന്റെ
കൈകളഭയം തിരഞ്ഞു പോകുന്നു
പാണിയില്‍ പടരും ചോര തുടയ്‌ക്കുവാ-
നില പരതി പോകുന്നു
നടക്കയാണിരുട്ടിലെവിടെയോ
തെളിഞ്ഞു കത്തും ചെരാതുകള്‍ തേടി
ഉറക്കെ വീശിയ കാറ്റിലലച്ചു വീണിടും
ചെറു ചെടികളെപ്പോലെയലച്ചു
വീഴുന്നു വനത്തിലേകയായ്..
ഉയിര്‍ക്കുന്നു, വീണ്ടുമുണരുമുഷസ്സിനായ്
ഉറക്കം വിട്ടിടും കുരുന്നു പൂവുപോല്‍
നടക്കയാണു ഞാന്‍ കറുത്ത വാവിലെ
വെളുത്ത ചന്ദ്രനെ തേടി..
നടക്കയാണ് ഞാനടവി തന്നിലെ
ഭയക്കുമോര്‍മ്മകള്‍ മറന്നുണര്‍ന്നിടും
ചുവന്ന പൂക്കള്‍ ചിരിച്ചു തുള്ളുന്ന
ഉഷസ്സിലെ കിളിക്കൊഞ്ചലുകള്‍ തേടി
നടക്കുവാനുണ്ടേറെ വത്സരമെന്നാലും
നടക്കയാണേതോ നിനവുകള്‍ക്കൊപ്പം...
Thursday, March 31, 2011
മൗനം
മൗനമേ, നീയെന്തിനെന്‍
മനസിന്‍ ചിറകിലേക്കിന്നു
വിരുന്നു വന്നൂ?
മൗനമേ നീയെന്തിനെന്‍
ചിന്താ ശിഖരത്തില്‍
കൂടു വച്ചൂ?
മൗനമേ നീയെന്തിനെന്‍
സന്തോഷവാതിലടഞ്ഞു
നിന്നൂറിച്ചിരിക്കുന്നു?
മൗനമേ, നീയെന്തിനീ-
നിലാവൊളിപ്പിക്കും
മേഘമായാശകള്‍ക്കു മേല്‍
കരിമ്പടം വിരിച്ചൂ?
മൗനമേ, നീ തീര്‍ക്കും
നിശബ്‌ദ സംഗീതത്തിന്‍
രാഗവും താളവും
ലയഭംഗിയുമീ പ്രപഞ്ച
സമ്മാനമെന്നോ?
അതിനര്‍ത്ഥമീയാകാശമെന്ന
പോലനന്തമെന്നോ?
മനസിന്‍ ചിറകിലേക്കിന്നു
വിരുന്നു വന്നൂ?
മൗനമേ നീയെന്തിനെന്‍
ചിന്താ ശിഖരത്തില്‍
കൂടു വച്ചൂ?
മൗനമേ നീയെന്തിനെന്‍
സന്തോഷവാതിലടഞ്ഞു
നിന്നൂറിച്ചിരിക്കുന്നു?
മൗനമേ, നീയെന്തിനീ-
നിലാവൊളിപ്പിക്കും
മേഘമായാശകള്‍ക്കു മേല്‍
കരിമ്പടം വിരിച്ചൂ?
മൗനമേ, നീ തീര്‍ക്കും
നിശബ്‌ദ സംഗീതത്തിന്‍
രാഗവും താളവും
ലയഭംഗിയുമീ പ്രപഞ്ച
സമ്മാനമെന്നോ?
അതിനര്‍ത്ഥമീയാകാശമെന്ന
പോലനന്തമെന്നോ?
Tuesday, March 22, 2011
സ്വപ്‌നം
നനുത്ത സന്ധ്യയിലാണ്
ഞാനെന്റെ സ്വപ്‌നങ്ങളെ വീണ്ടും
താലോലിച്ചു തുടങ്ങിയത്
മഴവില്ലിനോട് കടം വാങ്ങിയ
സപ്‌തവര്‍ണങ്ങളുമായി
മഴനൂലിലാണ് അവ പെയ്‌തിറങ്ങിയത്
അവയ്‌ക്ക് ചെമ്പകപ്പൂവിന്റെ മണവും
സാന്ധ്യമേഘത്തിന്റെ
സിന്ദുരാരുണിമയുമുണ്ടായിരുന്നു
അകത്തു നിന്നൊഴുകിയെത്തിയ
ഗസലില്‍ മനസ്സലിഞ്ഞു ചേരുന്നുണ്ടായിരുന്നു
ഉമ്മറത്തിണ്ണയില്‍
എന്റെ ചുമലില്‍ ചാരിയിരുന്ന്
അവനെന്നോടു ചോദിച്ചു,
നിന്റെ സ്വപ്‌നങ്ങളിലേക്ക് ഞാനും വന്നാല്‍..
ഉത്തരത്തിന് പരതി..
തിരിഞ്ഞുനോക്കുമ്പോള്‍
പകല്‍ പടിയിറങ്ങിപ്പോയ
വഴിയിലൂടെ
സന്ധ്യയും കടന്ന് ഇരവെത്തിയിരുന്നു
എന്റെ പിന്നില്‍ ഇരുള്‍ കനത്തിരുന്നു
മുറ്റത്തുവീഴുന്ന മഴത്തുള്ളികള്‍
രൗദ്രം നിറഞ്ഞാടുകയായിരുന്നു.
ചിന്ത.കോമില്‍ പ്രസിദ്ധീകരിച്ചത്
ഞാനെന്റെ സ്വപ്‌നങ്ങളെ വീണ്ടും
താലോലിച്ചു തുടങ്ങിയത്
മഴവില്ലിനോട് കടം വാങ്ങിയ
സപ്‌തവര്‍ണങ്ങളുമായി
മഴനൂലിലാണ് അവ പെയ്‌തിറങ്ങിയത്
അവയ്‌ക്ക് ചെമ്പകപ്പൂവിന്റെ മണവും
സാന്ധ്യമേഘത്തിന്റെ
സിന്ദുരാരുണിമയുമുണ്ടായിരുന്നു
അകത്തു നിന്നൊഴുകിയെത്തിയ
ഗസലില്‍ മനസ്സലിഞ്ഞു ചേരുന്നുണ്ടായിരുന്നു
ഉമ്മറത്തിണ്ണയില്‍
എന്റെ ചുമലില്‍ ചാരിയിരുന്ന്
അവനെന്നോടു ചോദിച്ചു,
നിന്റെ സ്വപ്‌നങ്ങളിലേക്ക് ഞാനും വന്നാല്‍..
ഉത്തരത്തിന് പരതി..
തിരിഞ്ഞുനോക്കുമ്പോള്‍
പകല്‍ പടിയിറങ്ങിപ്പോയ
വഴിയിലൂടെ
സന്ധ്യയും കടന്ന് ഇരവെത്തിയിരുന്നു
എന്റെ പിന്നില്‍ ഇരുള്‍ കനത്തിരുന്നു
മുറ്റത്തുവീഴുന്ന മഴത്തുള്ളികള്‍
രൗദ്രം നിറഞ്ഞാടുകയായിരുന്നു.
ചിന്ത.കോമില്‍ പ്രസിദ്ധീകരിച്ചത്
Friday, February 25, 2011
നിശബ്‌ദം = അമ്മ
അമ്മയെന്താ
എന്നോട് മിണ്ടാത്തതെന്ന്
ചോദിക്കുമ്പോഴൊക്കെയച്ഛന്റെ-
യുള്ളില്‍ മഴ പെയ്യും.
കനത്ത ഇരുളില്‍ മഴയിലേക്ക്
പിണങ്ങിയിറങ്ങിപ്പോയ ചേട്ടന്റെ
ചിത്രം ഒപ്പിയെടുക്കാനെന്നോണം
ആകാശം മിന്നിത്തെളിഞ്ഞതും
പിന്നെ രാത്രിയുടെ
കറുപ്പു കുടിച്ച് ചേട്ടന്‍
തിരിച്ചു വന്നതും...
എന്നോടൊന്നും മിണ്ടിയില്ലെങ്കിലും
മഴ പെയ്യുമ്പോള്‍
അമ്മയെന്നെ
ചേര്‍ത്തു പിടിക്കും.
തള്ളക്കോഴി കുഞ്ഞിനെയെന്നോണം...
എന്നോട് മിണ്ടാത്തതെന്ന്
ചോദിക്കുമ്പോഴൊക്കെയച്ഛന്റെ-
യുള്ളില്‍ മഴ പെയ്യും.
കനത്ത ഇരുളില്‍ മഴയിലേക്ക്
പിണങ്ങിയിറങ്ങിപ്പോയ ചേട്ടന്റെ
ചിത്രം ഒപ്പിയെടുക്കാനെന്നോണം
ആകാശം മിന്നിത്തെളിഞ്ഞതും
പിന്നെ രാത്രിയുടെ
കറുപ്പു കുടിച്ച് ചേട്ടന്‍
തിരിച്ചു വന്നതും...
എന്നോടൊന്നും മിണ്ടിയില്ലെങ്കിലും
മഴ പെയ്യുമ്പോള്‍
അമ്മയെന്നെ
ചേര്‍ത്തു പിടിക്കും.
തള്ളക്കോഴി കുഞ്ഞിനെയെന്നോണം...
Tuesday, February 15, 2011
വേനല്‍
വേനലാണിവിടെയെപ്പോഴും
തിളച്ച സൂര്യനും
വരണ്ട മണ്ണും
നട്ടുച്ചയ്‌ക്കും കനത്ത രാത്രിയും
മൗനത്തിന്റെ കുപ്പിച്ചില്ലുകള്‍
തുളച്ചു കയറുന്നു
നിസംഗതയുടെ മരവിപ്പ്
ഇടതൂര്‍ന്ന റബ്ബര്‍മരങ്ങള്‍ക്കിടയി-
ലൂടിറങ്ങിയ നിലാവലയാരാണ്
കരണ്ടത്?
എനിക്കും നിനക്കുമിടയിലെ
കൈവരികളില്ലാത്ത
ഒറ്റത്തടിപ്പാലമെവിടെ-
യാണൊടിഞ്ഞുവീണത്?
തണുപ്പരിച്ചിറങ്ങിയ
ഡിസംബര്‍ രാത്രിയിലെ
നിന്റെ നേര്‍ത്ത ശബ്‌ദം
ഏതു നക്ഷത്രമാണ്
കൊണ്ടുപോയത്?
അറിയില്ല
എങ്കിലുമറിയാം,
നിലാവും വാകയും
വസന്തവുമില്ലായിരുന്നെങ്കിലും
നിന്നെ ഞാനറിഞ്ഞിരുന്നു
നീ എന്നെയും....
തിളച്ച സൂര്യനും
വരണ്ട മണ്ണും
നട്ടുച്ചയ്‌ക്കും കനത്ത രാത്രിയും
മൗനത്തിന്റെ കുപ്പിച്ചില്ലുകള്‍
തുളച്ചു കയറുന്നു
നിസംഗതയുടെ മരവിപ്പ്
ഇടതൂര്‍ന്ന റബ്ബര്‍മരങ്ങള്‍ക്കിടയി-
ലൂടിറങ്ങിയ നിലാവലയാരാണ്
കരണ്ടത്?
എനിക്കും നിനക്കുമിടയിലെ
കൈവരികളില്ലാത്ത
ഒറ്റത്തടിപ്പാലമെവിടെ-
യാണൊടിഞ്ഞുവീണത്?
തണുപ്പരിച്ചിറങ്ങിയ
ഡിസംബര്‍ രാത്രിയിലെ
നിന്റെ നേര്‍ത്ത ശബ്‌ദം
ഏതു നക്ഷത്രമാണ്
കൊണ്ടുപോയത്?
അറിയില്ല
എങ്കിലുമറിയാം,
നിലാവും വാകയും
വസന്തവുമില്ലായിരുന്നെങ്കിലും
നിന്നെ ഞാനറിഞ്ഞിരുന്നു
നീ എന്നെയും....
Wednesday, December 29, 2010
പുനര്‍ജനി ; ഒരു സ്വപ്‌നം
ആകാശം കനക്കുന്നു...
മേഘങ്ങള്‍
താണ്‌ഡവമാടിത്തിമിര്‍ക്കുമ്പോള്‍
അഗ്നിസ്‌ഫുലിംഗങ്ങള്‍
ചിതറിത്തെറിക്കുന്നു
ഉര്‍വരതയെ ചുട്ടവര്‍ക്ക് വധശിക്ഷ
തരിശുനിലങ്ങളവശേഷിപ്പുകള്‍
പിന്നെ പ്രളയം
ഭൂമിക്കുര്‍വരത നല്‍കി
വീണ്ടുമൊരു ഭഗീരഥാഗമനം
തൊണ്ട തണുക്കുവോളം
ഗംഗ
ആത്മാവിലൊരു കുമ്പിള്‍
പാല്‍നിലാവ്
വാരാണസിയിലിപ്പോള്‍
ചിതയെരിയുന്നില്ല
കണ്ണീര്‍ പൊഴിയുന്നുമില്ല
പുനര്‍ജന്മത്തിന്റെ ആത്മനിറവ്
അടുത്ത ഇടിനാദത്തില്‍
ഞെട്ടിയുണരുമ്പോഴറിയുന്നു
ഭ്രാന്തന്‍ കിനാവിന്റെ ആഴവും പരപ്പും
മേഘങ്ങള്‍
താണ്‌ഡവമാടിത്തിമിര്‍ക്കുമ്പോള്‍
അഗ്നിസ്‌ഫുലിംഗങ്ങള്‍
ചിതറിത്തെറിക്കുന്നു
ഉര്‍വരതയെ ചുട്ടവര്‍ക്ക് വധശിക്ഷ
തരിശുനിലങ്ങളവശേഷിപ്പുകള്‍
പിന്നെ പ്രളയം
ഭൂമിക്കുര്‍വരത നല്‍കി
വീണ്ടുമൊരു ഭഗീരഥാഗമനം
തൊണ്ട തണുക്കുവോളം
ഗംഗ
ആത്മാവിലൊരു കുമ്പിള്‍
പാല്‍നിലാവ്
വാരാണസിയിലിപ്പോള്‍
ചിതയെരിയുന്നില്ല
കണ്ണീര്‍ പൊഴിയുന്നുമില്ല
പുനര്‍ജന്മത്തിന്റെ ആത്മനിറവ്
അടുത്ത ഇടിനാദത്തില്‍
ഞെട്ടിയുണരുമ്പോഴറിയുന്നു
ഭ്രാന്തന്‍ കിനാവിന്റെ ആഴവും പരപ്പും
Saturday, November 27, 2010
അക്ഷരം
അക്ഷരങ്ങള്‍
ചിലപ്പോഴങ്ങനെയാണ്
വിശപ്പിലും,
ഏകാന്തതയിലും,
വേദനയിലും,
തികഞ്ഞ നിരാശതയിലും
അനുവാദമില്ലാതെ
കടന്നു വരും.
ആരോടും മിണ്ടാതെ
പേനത്തുമ്പിലിരുന്ന്
നെടുവീര്‍പ്പിടും.
കടലാസിലേക്ക്
പകര്‍ത്തുവോളം
അവയുടെ നെടുവീര്‍പ്പുകള്‍
അശാന്തമായി തുടരും.
കടലാസിലേക്കു-
തിര്‍ന്നു വീഴുമ്പോള്‍
കണ്ണീരായി പടരും.
അക്ഷരങ്ങള്‍ക്ക്
വിശന്നു തുടങ്ങുമ്പോള്‍
തീരം തേടിയകലും.
അപ്പോഴും എഴുത്തുകാരനെ
വിട്ടു പോകാന്‍ മടിച്ച്
വിശപ്പ് വട്ടം തിരിയും
വീക്ഷണം ദിനപ്പത്രം സപ്ലിമെന്റില്‍ പ്രസിദ്ധീകരിച്ചത്
ചിലപ്പോഴങ്ങനെയാണ്
വിശപ്പിലും,
ഏകാന്തതയിലും,
വേദനയിലും,
തികഞ്ഞ നിരാശതയിലും
അനുവാദമില്ലാതെ
കടന്നു വരും.
ആരോടും മിണ്ടാതെ
പേനത്തുമ്പിലിരുന്ന്
നെടുവീര്‍പ്പിടും.
കടലാസിലേക്ക്
പകര്‍ത്തുവോളം
അവയുടെ നെടുവീര്‍പ്പുകള്‍
അശാന്തമായി തുടരും.
കടലാസിലേക്കു-
തിര്‍ന്നു വീഴുമ്പോള്‍
കണ്ണീരായി പടരും.
അക്ഷരങ്ങള്‍ക്ക്
വിശന്നു തുടങ്ങുമ്പോള്‍
തീരം തേടിയകലും.
അപ്പോഴും എഴുത്തുകാരനെ
വിട്ടു പോകാന്‍ മടിച്ച്
വിശപ്പ് വട്ടം തിരിയും
വീക്ഷണം ദിനപ്പത്രം സപ്ലിമെന്റില്‍ പ്രസിദ്ധീകരിച്ചത്
Friday, October 29, 2010
പ്രണയം
എന്റെ പ്രണയം
അമ്മയുടെ ഗര്‍ഭപാത്രത്തില്‍
നിന്നേ ചുരണ്ടി മാറ്റിയ
ഭ്രൂണമാണ്
ഉദയാസ്‌തമയങ്ങളറിയാതെ
അനന്തതയിലേക്ക്
അപ്പൂപ്പന്‍താടി പോലെ പറന്നു
പോയത്...
മഴയും വെയിലുമറിയാതെ
ഒഴുകിയൊലിച്ചു പോയത്....
അമ്മയുടെ ഗര്‍ഭപാത്രത്തില്‍
നിന്നേ ചുരണ്ടി മാറ്റിയ
ഭ്രൂണമാണ്
ഉദയാസ്‌തമയങ്ങളറിയാതെ
അനന്തതയിലേക്ക്
അപ്പൂപ്പന്‍താടി പോലെ പറന്നു
പോയത്...
മഴയും വെയിലുമറിയാതെ
ഒഴുകിയൊലിച്ചു പോയത്....
Monday, October 18, 2010
ഓര്‍മ്മകളില്‍...
ഒരു മന്ദഹാസമെന്‍ ഓര്‍മ്മകളില്‍
മഴയായ് പൊഴിയുന്നു
കാതോര്‍ത്തിരിക്കവേ കേള്‍ക്കുന്നു
കാതോരമാം സംഗീതം
ഹൃദയരാഗമായ്, സപ്‌തവര്‍ണ്ണങ്ങളായ്
തീരാത്തൊരനുരാഗമായ് ..
മീട്ടുന്നുവോ നിന്‍ മാനസതന്ത്രികള്‍
പൊഴിയുന്നു, സ്വരമെന്‍
ഓര്‍മ്മ തന്‍ പുസ്‌തകത്താളുകളില്‍
ഒരു സന്ധ്യയില്‍,
തിരകളെണ്ണിക്കളിച്ചതും, മറ്റൊരു
സന്ധ്യയില്‍, തിരിയാ
യെരിഞ്ഞതും, നിന്നമ്പലവീഥിയില്‍
കാറ്റത്തുലഞ്ഞതും
അലറുന്ന മഴയിലും കുളിരാതെ നാ-
മൊരു മെയ്യായ് തീര്‍ന്നതും...
അലിയുന്ന അധരത്തില്‍ പരതുന്ന -
വിരലുകളിന്നും കൊതിക്കുന്നു
ഒന്നായ് തീരുവാന്‍, ഉരുകിയലിയുവാന്‍
അഴിയുന്നു ഭാണ്‌ഡക്കെട്ടുകള്‍, ഉതിരുന്നു
ഓര്‍മ്മകള്‍, വളപ്പൊട്ടുകളായ്
മുറിയുന്നു മാനസം, ഒഴുകുന്നു ചുടുനിണം
മറക്കാത്ത വേദന
കാതോര്‍ത്തിരിപ്പൂ ഞാനൊരു സന്ധ്യയില്‍,
ഒരു പുലര്‍വേളയില്‍
നിന്‍ തന്ത്രിമീട്ടും സ്വരരാഗമഴയ്‌ക്കായ്
മറ്റൊരു സ്വപ്‌നത്തിനായ് ....
മഴയായ് പൊഴിയുന്നു
കാതോര്‍ത്തിരിക്കവേ കേള്‍ക്കുന്നു
കാതോരമാം സംഗീതം
ഹൃദയരാഗമായ്, സപ്‌തവര്‍ണ്ണങ്ങളായ്
തീരാത്തൊരനുരാഗമായ് ..
മീട്ടുന്നുവോ നിന്‍ മാനസതന്ത്രികള്‍
പൊഴിയുന്നു, സ്വരമെന്‍
ഓര്‍മ്മ തന്‍ പുസ്‌തകത്താളുകളില്‍
ഒരു സന്ധ്യയില്‍,
തിരകളെണ്ണിക്കളിച്ചതും, മറ്റൊരു
സന്ധ്യയില്‍, തിരിയാ
യെരിഞ്ഞതും, നിന്നമ്പലവീഥിയില്‍
കാറ്റത്തുലഞ്ഞതും
അലറുന്ന മഴയിലും കുളിരാതെ നാ-
മൊരു മെയ്യായ് തീര്‍ന്നതും...
അലിയുന്ന അധരത്തില്‍ പരതുന്ന -
വിരലുകളിന്നും കൊതിക്കുന്നു
ഒന്നായ് തീരുവാന്‍, ഉരുകിയലിയുവാന്‍
അഴിയുന്നു ഭാണ്‌ഡക്കെട്ടുകള്‍, ഉതിരുന്നു
ഓര്‍മ്മകള്‍, വളപ്പൊട്ടുകളായ്
മുറിയുന്നു മാനസം, ഒഴുകുന്നു ചുടുനിണം
മറക്കാത്ത വേദന
കാതോര്‍ത്തിരിപ്പൂ ഞാനൊരു സന്ധ്യയില്‍,
ഒരു പുലര്‍വേളയില്‍
നിന്‍ തന്ത്രിമീട്ടും സ്വരരാഗമഴയ്‌ക്കായ്
മറ്റൊരു സ്വപ്‌നത്തിനായ് ....
Sunday, October 17, 2010
രാവ്

നിറമൊത്ത കാന്‍വാസിലേക്കാരോ
കമിഴ്‌ത്തിയ കറുത്ത ചായം
അതിനുള്ളിലേക്കല്‍പം നിറം
പകര്‍ത്താന്‍ കൊതിക്കുന്നു പൂനിലാവ്
വര്‍ണ്ണക്കൂട്ടു പടര്‍ത്താന്‍ വെമ്പുന്നു
മേഘവും താരകക്കുഞ്ഞും
ഈ രാവ്
ആരോ തട്ടിക്കുടഞ്ഞ കരിമ്പടം
ഈ ഇരുട്ടില്‍ മറഞ്ഞെത്തുന്നേതോ
ചെന്നായക്കൂട്ടം
പകലിലെ ആട്ടിന്‍ തോലഴിച്ച്
ഇരുളില്‍ സ്വത്വം നിറച്ച്
കൂവി വിളിച്ചാര്‍ക്കുന്നു
ഏതുമെന്തുമറിയാതെവിടെയോ
സുഷുപ്‌തി പൂകുന്നു മാന്‍കിടാവ്
രാവ്
ആരോ പറഞ്ഞു പരത്തിയ
ഒടുങ്ങാത്ത കള്ളം
ഈ ഇരവിനു കൂട്ടായ്
പിറക്കുന്നു പിന്നെയും കള്ളം
അശാന്തിയിലെ ശാന്തതയും
സ്വരസാഗരത്തില്‍ നിറഞ്ഞ
നിതാന്ത നിശബ്‌ദതയും
ആവര്‍ത്തിക്കപ്പെടുന്ന കള്ളങ്ങള്‍
രാവ്
എന്റെ മനസിലാരോ കുടിച്ചിട്ടു-
മിറങ്ങാതെ പോയ കാളകൂടം
അതിന്റെ കരുവാളിപ്പില്‍
വിളറുന്നെന്‍ മുഖം
ചുറ്റിലുങ്ങാത്ത കൂമനും
നാഗസീല്‍ക്കാരവും മാത്രം
അടയ്‌ക്കാനും തുറക്കാനുമാകാത്ത
മിഴിയുമായ് ഞാനും
Saturday, October 16, 2010
ഒരു ജന്മം
കാലമെങ്ങോ കടന്നു പോകുമ്പോഴും
ഒക്കെയും മെല്ലെ നഷ്‌ടമാകുമ്പോഴും
നിത്യമായ് ശുദ്ധസത്യമായ് ഭൂമിയില്‍
ഉല്ലസിച്ചിടും പാവനമാം പ്രേമം.
കാടിന്റെയുദരത്തില്‍ നിന്നു പിറന്നതും
മെല്ലെയൊഴുകിയൊഴുകിയൊന്നിച്ചതും
കൈകള്‍കോര്‍ത്തൊന്നായ് രമിച്ചതും
അലകടലിലേക്കൊഴുകിയലഞ്ഞതും
ഒരു കരിവണ്ടിനൊപ്പമായ് നമ്മളും
ഹരികാംബോജി മൂളി നടന്നതും
അരികിലെ പുല്‍പ്പടര്‍പ്പില്‍ നാം തുള്ളി
കണ്ണീര്‍ച്ചെടിയ്‌ക്കായ് മെല്ലെ കൊടുത്തതും
പിന്നെയും നേര്‍ത്ത രാഗങ്ങളാം പാശ-
ബന്ധത്താലകലാതെയടുത്തതും
കറുകറുത്ത നിശീഥങ്ങളും
ഭീതിപ്പെടുത്തുന്ന കൂമന്റെ മൂളലും
ഒരു നിമിപോലും മിന്നിമറയാത്ത
മിന്നാമിനുങ്ങിന്റെയരിയതൂവെട്ടവും ....
മാനവപാണിയിലെപ്പോഴോ പറ്റിയൊ-
രഴുക്കുകളെല്ലാം നെഞ്ചിലേറ്റുമ്പോഴും
അവനുപേക്ഷിച്ച പാഴ്‌ചെടികളെ ഹൃദയ
പേശിയില്‍ ചേര്‍ത്തു വയ്‌ക്കുമ്പോഴും
നമ്മള്‍ ചിരിച്ചുകളിച്ചുല്ലസിച്ചൊരാ
തീരങ്ങളെയവന്‍ വെട്ടിമാറ്റുമ്പോഴും
നമ്മിലെ പുഞ്ചിരി തീര്‍ത്തൊരാഗാന
മഞ്‌ജിമയവന്‍ തട്ടിമാറ്റുമ്പോഴും
പോകുവാന്‍ പാത വെട്ടിത്തെളിച്ചൊരാ
തൂമ്പയെ ദൂരെ ദൂരെക്കളവതും
കണ്ടു നാം നിര്‍ലജ്ജമൊന്നുരിയാടാതെ
കാതങ്ങളെത്രയോ കടന്നുപോകുമ്പോഴും
ഒരുതുള്ളിയാലവനിലെയഴുക്കിനെ
മെല്ലെ തുടച്ചു ശുദ്ധമായ് തീര്‍ക്കണം.
ഇന്നു നാമീകടലിന്റെ നെഞ്ചിലെ
യരിയ ചൂടും നുകര്‍ന്നു കിടപ്പതും
ഇന്നലെ വരെ നാം കണ്ട സ്വപ്‌നവും
ഇന്നലെ വരെ നമുക്കുള്ള നാമവും
ഇന്നീ കടലിലലിഞ്ഞു തീരുന്നതും
ഒക്കെയുമീ ജീവന്റെ വീഥിയില്‍
വേര്‍പെടാത്തൊരു സത്യമാണെങ്കിലും
അലയടിക്കണം, ഒഴുകുന്ന പാതയെ
പുനര്‍സൃഷ്‌ടിക്കണം, ഉര്‍വരമാക്കണം.
വഴിയേറെ നടന്നെത്തിടും പഥികന്റെ
നാവുനനച്ചല്‍പക്ഷീണമകറ്റണം
സൂര്യതാപത്തില്‍ തളര്‍ന്നിടും പക്ഷിക്കു
കുടിജലത്താല്‍ ദാഹമകറ്റണം
പിന്നെയീ കടലിന്റെ മാറിലലിയുമ്പോള്‍
നാമവുമന്യമായ് തീരുമ്പോള്‍
ചെയ്‌തു പോന്നോരു പാതയില്‍
മിന്നിടും അരിയനാളം നിനച്ചു കിടന്നിടാം...
ഒക്കെയും മെല്ലെ നഷ്‌ടമാകുമ്പോഴും
നിത്യമായ് ശുദ്ധസത്യമായ് ഭൂമിയില്‍
ഉല്ലസിച്ചിടും പാവനമാം പ്രേമം.
കാടിന്റെയുദരത്തില്‍ നിന്നു പിറന്നതും
മെല്ലെയൊഴുകിയൊഴുകിയൊന്നിച്ചതും
കൈകള്‍കോര്‍ത്തൊന്നായ് രമിച്ചതും
അലകടലിലേക്കൊഴുകിയലഞ്ഞതും
ഒരു കരിവണ്ടിനൊപ്പമായ് നമ്മളും
ഹരികാംബോജി മൂളി നടന്നതും
അരികിലെ പുല്‍പ്പടര്‍പ്പില്‍ നാം തുള്ളി
കണ്ണീര്‍ച്ചെടിയ്‌ക്കായ് മെല്ലെ കൊടുത്തതും
പിന്നെയും നേര്‍ത്ത രാഗങ്ങളാം പാശ-
ബന്ധത്താലകലാതെയടുത്തതും
കറുകറുത്ത നിശീഥങ്ങളും
ഭീതിപ്പെടുത്തുന്ന കൂമന്റെ മൂളലും
ഒരു നിമിപോലും മിന്നിമറയാത്ത
മിന്നാമിനുങ്ങിന്റെയരിയതൂവെട്ടവും ....
മാനവപാണിയിലെപ്പോഴോ പറ്റിയൊ-
രഴുക്കുകളെല്ലാം നെഞ്ചിലേറ്റുമ്പോഴും
അവനുപേക്ഷിച്ച പാഴ്‌ചെടികളെ ഹൃദയ
പേശിയില്‍ ചേര്‍ത്തു വയ്‌ക്കുമ്പോഴും
നമ്മള്‍ ചിരിച്ചുകളിച്ചുല്ലസിച്ചൊരാ
തീരങ്ങളെയവന്‍ വെട്ടിമാറ്റുമ്പോഴും
നമ്മിലെ പുഞ്ചിരി തീര്‍ത്തൊരാഗാന
മഞ്‌ജിമയവന്‍ തട്ടിമാറ്റുമ്പോഴും
പോകുവാന്‍ പാത വെട്ടിത്തെളിച്ചൊരാ
തൂമ്പയെ ദൂരെ ദൂരെക്കളവതും
കണ്ടു നാം നിര്‍ലജ്ജമൊന്നുരിയാടാതെ
കാതങ്ങളെത്രയോ കടന്നുപോകുമ്പോഴും
ഒരുതുള്ളിയാലവനിലെയഴുക്കിനെ
മെല്ലെ തുടച്ചു ശുദ്ധമായ് തീര്‍ക്കണം.
ഇന്നു നാമീകടലിന്റെ നെഞ്ചിലെ
യരിയ ചൂടും നുകര്‍ന്നു കിടപ്പതും
ഇന്നലെ വരെ നാം കണ്ട സ്വപ്‌നവും
ഇന്നലെ വരെ നമുക്കുള്ള നാമവും
ഇന്നീ കടലിലലിഞ്ഞു തീരുന്നതും
ഒക്കെയുമീ ജീവന്റെ വീഥിയില്‍
വേര്‍പെടാത്തൊരു സത്യമാണെങ്കിലും
അലയടിക്കണം, ഒഴുകുന്ന പാതയെ
പുനര്‍സൃഷ്‌ടിക്കണം, ഉര്‍വരമാക്കണം.
വഴിയേറെ നടന്നെത്തിടും പഥികന്റെ
നാവുനനച്ചല്‍പക്ഷീണമകറ്റണം
സൂര്യതാപത്തില്‍ തളര്‍ന്നിടും പക്ഷിക്കു
കുടിജലത്താല്‍ ദാഹമകറ്റണം
പിന്നെയീ കടലിന്റെ മാറിലലിയുമ്പോള്‍
നാമവുമന്യമായ് തീരുമ്പോള്‍
ചെയ്‌തു പോന്നോരു പാതയില്‍
മിന്നിടും അരിയനാളം നിനച്ചു കിടന്നിടാം...
Wednesday, October 13, 2010
എന്റെ ഉറക്കം
പട്ടച്ചാരായം മണക്കുന്ന രാത്രികളില്‍
ഇരുളിന്റെ ഊന്നുവടിയിലാണ്
അച്ഛന്‍ വീടണഞ്ഞിരുന്നത്..
പച്ചത്തെറിയുടെയും ആര്‍ത്തലപ്പുകളുടെയും
ഒച്ചപ്പാടുകളുടെയും നടുവില്‍
അമ്മയുടെ മൂകബാഷ്‌പങ്ങളേറ്റ്
ഭയന്നാണ് ഞാനുറങ്ങിയിരുന്നത്.
മണ്‍ഭിത്തികള്‍ക്കിടയിലൂടോടി നടക്കുന്ന
പഴുതാരകളെ കണ്ടുറക്കെ കരഞ്ഞും
ഒച്ചുകളിഴയുന്ന വഴുവഴുപ്പുകളിലറച്ചും
മേല്‍ക്കൂരയിലെയഴുകിയ പാളയ്‌ക്കിടയിലൂടെ
ഒലിച്ചിറങ്ങിയ മഴത്തുള്ളികളില്‍ നനഞ്ഞുമാണ്
ഞാനന്നുറങ്ങിയതുമുണര്‍ന്നതും..
***********************
കോണ്‍ക്രീറ്റു കോട്ടയ്‌ക്കുള്ളില്‍
മഴത്തുള്ളിയുടെ തണുപ്പോ,
ഒച്ചുകളുടെ വഴുവഴുപ്പോയില്ലാതെ
പച്ചത്തെറികളുടെ ശബ്‌ദമേളങ്ങളോ
നെടുനീളന്‍ പഴുതാരയുടെ ശല്യപ്പെടുത്തലു
കളോയില്ലാതെയാണ് ഞാനുറങ്ങുന്നത്.
നാലുചുവരുകള്‍ക്കുള്ളിലിരുട്ടിനു
തെല്ലും കനപ്പില്ലാതെയാക്കുന്ന
സി.എഫ്.എല്‍ ലാമ്പുകള്‍ക്കു നടുവില്‍
അമ്മയുടെ നനുത്ത കണ്ണീരിന്റെ
സ്വാന്ത്വസ്‌പര്‍ശമോ, അഭയമോയില്ലാത്ത
തടിച്ച വാതിലുകള്‍ക്കുള്ളിലാണ്
അശാന്തമായി ഞാനുറങ്ങുന്നത്.
മൗനത്തിന്റെ താരാട്ടു കേട്ട്, ഏകന്തത
യുടെ അകത്തളങ്ങളില്‍, എന്റെ
തലയിണ നനഞ്ഞു ചീര്‍ക്കുന്നു..
ഇടവഴിയില്‍ വഴുതിവീണപ്പോള്‍
പരിപ്പുവടകളില്‍ കൂട്ടുവന്ന
മണല്‍ത്തരികള്‍ക്കു ചുറ്റും ചിതറിയ
`കലപിലകള്‍' കരിയിലക്കാറ്റായ് പറന്നു പോകുന്നു
കണ്ണുനീരും ഗദ്‌ഗദവും ഒച്ചപ്പാടുകളും
അട്ടഹാസവും നിറഞ്ഞു നിന്നിരുന്നെങ്കിലും
അത്... അതൊരു വീടായിരുന്നു..
അവിടെ ഞാന്‍ ജീവിച്ചിരുന്നു..
വാസ്‌തവം ദിനപത്രത്തിന്റെ സപ്ലിമെന്റില്‍ പബ്ലിഷ് ചെയ്‌തിരുന്നു
ഇരുളിന്റെ ഊന്നുവടിയിലാണ്
അച്ഛന്‍ വീടണഞ്ഞിരുന്നത്..
പച്ചത്തെറിയുടെയും ആര്‍ത്തലപ്പുകളുടെയും
ഒച്ചപ്പാടുകളുടെയും നടുവില്‍
അമ്മയുടെ മൂകബാഷ്‌പങ്ങളേറ്റ്
ഭയന്നാണ് ഞാനുറങ്ങിയിരുന്നത്.
മണ്‍ഭിത്തികള്‍ക്കിടയിലൂടോടി നടക്കുന്ന
പഴുതാരകളെ കണ്ടുറക്കെ കരഞ്ഞും
ഒച്ചുകളിഴയുന്ന വഴുവഴുപ്പുകളിലറച്ചും
മേല്‍ക്കൂരയിലെയഴുകിയ പാളയ്‌ക്കിടയിലൂടെ
ഒലിച്ചിറങ്ങിയ മഴത്തുള്ളികളില്‍ നനഞ്ഞുമാണ്
ഞാനന്നുറങ്ങിയതുമുണര്‍ന്നതും..
***********************
കോണ്‍ക്രീറ്റു കോട്ടയ്‌ക്കുള്ളില്‍
മഴത്തുള്ളിയുടെ തണുപ്പോ,
ഒച്ചുകളുടെ വഴുവഴുപ്പോയില്ലാതെ
പച്ചത്തെറികളുടെ ശബ്‌ദമേളങ്ങളോ
നെടുനീളന്‍ പഴുതാരയുടെ ശല്യപ്പെടുത്തലു
കളോയില്ലാതെയാണ് ഞാനുറങ്ങുന്നത്.
നാലുചുവരുകള്‍ക്കുള്ളിലിരുട്ടിനു
തെല്ലും കനപ്പില്ലാതെയാക്കുന്ന
സി.എഫ്.എല്‍ ലാമ്പുകള്‍ക്കു നടുവില്‍
അമ്മയുടെ നനുത്ത കണ്ണീരിന്റെ
സ്വാന്ത്വസ്‌പര്‍ശമോ, അഭയമോയില്ലാത്ത
തടിച്ച വാതിലുകള്‍ക്കുള്ളിലാണ്
അശാന്തമായി ഞാനുറങ്ങുന്നത്.
മൗനത്തിന്റെ താരാട്ടു കേട്ട്, ഏകന്തത
യുടെ അകത്തളങ്ങളില്‍, എന്റെ
തലയിണ നനഞ്ഞു ചീര്‍ക്കുന്നു..
ഇടവഴിയില്‍ വഴുതിവീണപ്പോള്‍
പരിപ്പുവടകളില്‍ കൂട്ടുവന്ന
മണല്‍ത്തരികള്‍ക്കു ചുറ്റും ചിതറിയ
`കലപിലകള്‍' കരിയിലക്കാറ്റായ് പറന്നു പോകുന്നു
കണ്ണുനീരും ഗദ്‌ഗദവും ഒച്ചപ്പാടുകളും
അട്ടഹാസവും നിറഞ്ഞു നിന്നിരുന്നെങ്കിലും
അത്... അതൊരു വീടായിരുന്നു..
അവിടെ ഞാന്‍ ജീവിച്ചിരുന്നു..
വാസ്‌തവം ദിനപത്രത്തിന്റെ സപ്ലിമെന്റില്‍ പബ്ലിഷ് ചെയ്‌തിരുന്നു
Friday, October 8, 2010
വിശപ്പ്
അവള്‍ക്ക് വിശക്കുന്നുണ്ടായിരുന്നു
അവനും
അവന്റെ കണ്ണുകളിലെ
നിസഹായതയിലേക്ക് നോക്കി
അവള്‍ പറഞ്ഞു
'നിനക്കായെന്റെ മുലകള്‍ ചുരത്തും '
വിശപ്പൊഴിഞ്ഞപ്പോള്‍ ആ
നെഞ്ചില്‍
മുഖമണച്ച് അവനുറങ്ങി
വിശപ്പ് അപ്പൊഴും
അവളെ കാര്‍ന്നു തിന്നുന്നുണ്ടായിരുന്നു.
അവനും
അവന്റെ കണ്ണുകളിലെ
നിസഹായതയിലേക്ക് നോക്കി
അവള്‍ പറഞ്ഞു
'നിനക്കായെന്റെ മുലകള്‍ ചുരത്തും '
വിശപ്പൊഴിഞ്ഞപ്പോള്‍ ആ
നെഞ്ചില്‍
മുഖമണച്ച് അവനുറങ്ങി
വിശപ്പ് അപ്പൊഴും
അവളെ കാര്‍ന്നു തിന്നുന്നുണ്ടായിരുന്നു.
Subscribe to:
Posts (Atom)
