Thursday, March 31, 2011

മൗനം

മൗനമേ, നീയെന്തിനെന്‍
മനസിന്‍ ചിറകിലേക്കിന്നു
വിരുന്നു വന്നൂ?
മൗനമേ നീയെന്തിനെന്‍
ചിന്താ ശിഖരത്തില്‍
കൂടു വച്ചൂ?
മൗനമേ നീയെന്തിനെന്‍
സന്തോഷവാതിലടഞ്ഞു
നിന്നൂറിച്ചിരിക്കുന്നു?
മൗനമേ, നീയെന്തിനീ-
നിലാവൊളിപ്പിക്കും
മേഘമായാശകള്‍ക്കു മേല്‍
കരിമ്പടം വിരിച്ചൂ?
മൗനമേ, നീ തീര്‍ക്കും
നിശബ്‌ദ സംഗീതത്തിന്‍
രാഗവും താളവും
ലയഭംഗിയുമീ പ്രപഞ്ച
സമ്മാനമെന്നോ?
അതിനര്‍ത്ഥമീയാകാശമെന്ന
പോലനന്തമെന്നോ?

9 comments:

  1. മൌനമത്രയ്ക്കും വല്യ വില്ലനാണോ?
    മൌനം എത്ര ഉച്ചത്തില്‍ സംസാരിക്കാറുണ്ട്, കരയാറുണ്ട് ,ചിരിക്കാറുണ്ട്...സമ്മതം നല്കാറുണ്ട്..
    പക്ഷെ മൌനത്തിന്റെ നാനാര്‍ഥങ്ങള്‍ നമ്മള്‍ നോക്കിക്കാണും പോലെയാവും..

    ReplyDelete
  2. മൌനം ഒരു വളരെ നല്ല കാര്യമല്ലേ.. മൌനത്തിനപ്പുറത്തേക്ക് എന്നൊക്കെ കേട്ടിട്ടില്ലേ.. :):)

    കവിത ഇഷ്ടായി

    ReplyDelete
  3. ഒടുക്കം നിശ്ശബ്ദമായ ഒരു മൌനം തന്നെയാണഭയം.

    ReplyDelete
  4. മൌനം വാചാലമായി തീരുന്നു... സുലളിതം....

    ReplyDelete
  5. മൌനം ഒരേ പോലെ സുഖമുള്ളതും ദുഖമുള്ളതുമാണ് ........... മനോഹരം ........ ആശംസകള്‍

    ReplyDelete
  6. കവിത നന്നായി

    ReplyDelete
  7. junaith, Manoraj, moideen angadimugar, ഷാജി അമ്പലത്ത് , ചെറുവാടി , സാജുമോന്‍, ഡി.പി.കെ, അനുരാഗ്
    nandi... vayichathinum abhiprayam ariyichathinum..
    nandi...

    ReplyDelete