തൊടിയിലെ വേലിപ്പടര്‍പ്പില്‍
കിടന്നു വിളിക്കുന്നു വീണ്ട
തിരുവോണമേ വന്നാലും...
മുറ്റത്തെക്കോണില്‍ പാല്‍പല്ലുകാട്ടി
ച്ചിരിക്കുന്നു തുമ്പ
തിരുവോണമേ വന്നാലും...
ചാണകമെഴുതിക്കിടന്നു വിളിപ്പൂ
പൂമുറ്റം, തിരുവോണമെന്തേ വൈകുന്നു?
പിഞ്ചോമനക്കൈകളീ മണ്ണാലൊരുക്കു
ന്നോണത്തപ്പനെ, വന്നാലും..
മാവിന്മേലാടും പൊന്നൂഞ്ഞാലു
വിളിക്കുന്നോണമേ വരിക വേഗം...
ഓണമിതായണയുന്നു..
പൂക്കളുടെ നിറഞ്ഞ സ്വപ്‌നങ്ങളിലൂടെ..
ഊഞ്ഞാലിന്റെ ആയത്തിലൂടെ..
സമൃദ്ധിയുടെ നിറവുകളിലൂടെ..
ഫ്രിഡ്‌ജിലിരുന്നു മരിക്കുന്നു ചെണ്ടുമല്ലി
പിന്നെയുമേതോ വിളര്‍ത്ത
പൂക്കളുടെയും മരണം ഫ്രിഡ്‌ജില്‍
പുലരുമ്പോളേതോ മത്സര
വേദിയിലാണവരുടെ സംസ്‌കാരം
ഓരോ ഇതളുകളും ഇരുമ്പിന്റെ
കഴുത്തിലമര്‍ത്തി വീതം വച്ച്...
ഏതോ കോണില്‍ നിന്നോണം
കരയുന്നു, വിളിക്കുന്നില്ലാരു
മെന്നെയോടിയണയുവാന്‍...
ഓണമിന്നു കരയുന്നെന്തിതു
വിളിക്കാത്തതാരുമിനി
യെന്നെയും മറന്നുവോ?
ഓണവും ആഘോഷങ്ങളും എല്ലാം ഇന്ന് അന്യം നിന്ന് പോയില്ലേ.. കുതിച്ചോടുന്ന സംസ്കാരിക കേരളത്തിന് ഇത് പീഢനങ്ങളുടെ കാലം. ഓണം പീഡനോത്സവം വരെ നമുക്ക് നാളെകളില്‍ വായിച്ചറിയാം
ReplyDeleteഓണമിതായണയുന്നു..
ReplyDeleteവരിക വേഗം...
പോരല്ലോ. കവിതയായില്ല. കുറെ കാര്യങ്ങൾ പച്ചക്കങ്ങ് പറഞ്ഞ് പോയാൽ കവിതയാകില്ല. ഓണത്തെ വിളിച്ചില്ല. എന്നെയും വിളിച്ചില്ല. വിളിക്കാതെ വന്നു. പറഞ്ഞൂടാത്തത് പറഞ്ഞു. ക്ഷമിക്കുക. വയറ് നിറയെ ഓണാശംസകൾ
ReplyDeleteസ്നേഹപൂർവ്വം വിധു
നമ്മളൊക്കെത്തന്നെയല്ലേ ഇതിനെ നിലനിർത്തി അടുത്ത തലമുറയ്ക്ക് കൈമാറേണ്ടതെന്ന കാര്യം പലപ്പോഴും മറക്കുന്നു.
ReplyDeleteഓണാശംസകൾ
ജെയിന്‍ ഓണാശംസകള്‍....
ReplyDeleteതൊടുപൂഴമീറ്റിന്റെ ഓര്‍മ്മകള്ളും.
nandi, vayichavarkum, abhiprayam paranjavarkum..
ReplyDeleteഎല്ലാം കിറ്റിലാക്കുന്ന കാലം
ReplyDeletecould u please make the fonts little bigger????
ReplyDelete