Thursday, June 21, 2012

എനിക്കു ഭയമാണ്‌ രാത്രിയെ

എനിക്കു ഭയമാണ്‌ രാത്രിയെ
രാത്രിയുടെ നിശബ്‌ദതയെ
രാത്രിയുടെ കറുപ്പിനെ
വെയില്‍ പരക്കട്ടെ, 

അല്ലിനി മഴ പൊഴിയട്ടെ
എന്റെ ഉള്ളകങ്ങളിലൊരു 

കൊള്ളിയാന്‍ മിന്നട്ടെ
കാറ്റാഞ്ഞു വീശിയെന്‍ 

ജാലകം തുറക്കട്ടെ
അല്‍പവും പേടിയില്ലെ-

നിക്കീ പകല്‍വഴികളില്‍
സന്ധ്യാംബരം നേര്‍ത്ത 

കാറ്റിനാല്‍ മെല്ലെ
യെന്‍കൂന്തല്‍ തഴുകി 

യാത്ര ചൊല്ലുമ്പോള്‍
എനിക്കു ഭയമാണ്‌ രാത്രിയെ
കള്ളങ്ങളൊളിപ്പിച്ചും
കണ്ണീര്‍ പുരണ്ടും
കാട്ടാളന്‍ പുല്‍കി കറുപ്പുടുപ്പിച്ചൊരു
രാത്രിയെ പേടിയാണെനിക്കന്നുമിന്നും...
വേണ്ട, നടക്കേണ്ടേറെ ദൂരം
ഈ കാരുണ്യം വറ്റും കറുത്ത വഴികളില്‍
വേണ്ട, എനിക്കിനി, രാത്രിയേപ്പോലൊരു
കള്ളിയാം രാക്ഷസിയെ കൂട്ടു വേണ്ട....

5 comments:

  1. രാവില്ലെങ്കില്‍ പകലുകളെത്ര ഘോരം ?

    ReplyDelete
  2. എനിക്കും ഭയമാണ് രാത്രിയെ

    ReplyDelete
  3. ഇരുലൊരു മറയാണറയാണെ
    ഇരു ഹൃദയങ്ങള്‍ക്കൊരു സുഖമാണേ
    വിയര്‍പ്പു വിഴുങ്ങി കൂടണയുന്നവരുടെ സഖിയാനെ
    രാത്രിഞ്ചരന്‍മാര്‍ക്കൊരു തുണയാണേ
    പിന്നെ എന്തിനി പേടി എല്ലാവര്‍ക്കുമി രാത്രിയോട്‌

    ReplyDelete
  4. g.r. kaviyoor
    valare nandi vayichathinum 2vari kurichathinum

    വിയര്‍പ്പു വിഴുങ്ങി കൂടണയുന്നവരുടെ സഖിയാനെ
    രാത്രിഞ്ചരന്‍മാര്‍ക്കൊരു തുണയാണേ

    theerchayayum sariyanu
    ente bharthavu, Mr. Siju Rajakkad rathriyeppatti angane oru kavitha ezhuthiyathum oru rathryil vazhiyiloode nadakumpol enne padi kelpichathum njan orkunnu.

    ReplyDelete