Saturday, November 27, 2010

അക്ഷരം

അക്ഷരങ്ങള്‍
ചിലപ്പോഴങ്ങനെയാണ്‌
വിശപ്പിലും,
ഏകാന്തതയിലും,
വേദനയിലും,
തികഞ്ഞ നിരാശതയിലും
അനുവാദമില്ലാതെ
കടന്നു വരും.
ആരോടും മിണ്ടാതെ
പേനത്തുമ്പിലിരുന്ന്‌
നെടുവീര്‍പ്പിടും.
കടലാസിലേക്ക്‌
പകര്‍ത്തുവോളം
അവയുടെ നെടുവീര്‍പ്പുകള്‍
അശാന്തമായി തുടരും.
കടലാസിലേക്കു-
തിര്‍ന്നു വീഴുമ്പോള്‍
കണ്ണീരായി പടരും.
അക്ഷരങ്ങള്‍ക്ക്‌
വിശന്നു തുടങ്ങുമ്പോള്‍
തീരം തേടിയകലും.
അപ്പോഴും എഴുത്തുകാരനെ
വിട്ടു പോകാന്‍ മടിച്ച്‌
വിശപ്പ്‌ വട്ടം തിരിയും


വീക്ഷണം ദിനപ്പത്രം സപ്ലിമെന്റില്‍ പ്രസിദ്ധീകരിച്ചത്‌

9 comments:

  1. അക്ഷരഞ്ജാനം അറിവല്ല; അറിവിന്റെ രക്ഷക്കവാടമാണെന്നുള്ളതോര്‍ക്കുക.. കവി വചനം തികച്ചും സത്യം. മനസ്സിന്റെ കിളിവാതിലിലേക്ക് നിനച്ചിരിക്കാതെ കടന്നു വരുന്ന അക്ഷരങ്ങളെ പെറുക്കുകൂട്ടി വെക്കാനുള്ളതാണ് ഓരോ എഴുത്തുകാരനും അവന്റെ കടലാസും മനസ്സും. ഹോ ഞാനും എതാണ്ടൊക്കെ പറഞ്ഞു തുടങ്ങി അല്ലേ..

    ജൈനി, എഴുത്ത് നന്നായിരിക്കുന്നു.

    ReplyDelete
  2. നന്നായിരിക്കുന്നു ...

    ReplyDelete
  3. അക്ഷരങ്ങള്‍ അഗ്നിയാണ്..
    അവ നമ്മെ ചിലപ്പോള്‍ ദഹിപ്പിച്ചു കളയും!
    വല്ലാതെ അകലം പാലിച്ചാല്‍ തണുത്തുറഞ്ഞു പോകും !

    ReplyDelete
  4. ശരിയ്ക്കുമുള്ള എഴുത്ത്...

    ReplyDelete
  5. അറിഞ്ഞും അറിയാതെയും
    പറഞ്ഞും പറയാതെയും..
    ചിരിപ്പിച്ചും കരയിച്ചും
    അക്ഷരങ്ങള്‍ പടര്‍ന്നു കയറും..
    (വിശപ്പ്‌ മാറാം മാറാതിരിക്കാം)
    നന്നായി ജെയിന്‍ ഈ പകരുന്ന തിരിച്ചറിവുകള്‍ ..

    ReplyDelete
  6. ചിന്തയുടെ തിരിനാളങ്ങളെ ആഞ്ഞുകത്താനുതകുന്ന വരികള്‍... ഈ ചൂട് ആറാതിരിക്കട്ടെ,ആശംസകള്‍.

    ReplyDelete
  7. veekshanam veranthapathippil oru thavana publish cheythirunu ee kavitha. vayichathinum abhiprayangalkum nandi...

    ReplyDelete