Tuesday, July 12, 2011

E- പ്രണയം

നിനക്ക്‌ ഞാനും, എനിക്ക്‌
നീയുമെന്നോതിയ വാക്കിന്‌
ലഹരിയുടെ കനത്ത ചുവ!
എന്റെ കരളിന്നുള്ളില്‍
നീ മാത്രമെന്നോതിയ
വാക്കിന്‌ പരിഹാസനൊമ്പരം
കൊച്ചുമുറിക്കുള്ളിലേക്കാകാശം
ചുരുങ്ങുന്നു, വിരല്‍-
ത്തുമ്പിലേക്കു ലോകവും
ചാറ്റിംഗില്‍ `എന്റെ കരളേ..'
ചീറ്റിംഗില്‍ `ബ്ലഡി ബിച്ച്‌'
മുത്തു പോലെ കാത്ത
പ്രണയസാഗരത്തിന്‌
തീ പിടിക്കുന്നു
ഹൃദയരക്തം തിളച്ച്‌
ലാവയായൊഴൂകുന്നു
എങ്കിലും സാരമില്ല
ലാപ്‌ടോപ്പ്‌ നഷ്‌ടപ്പെട്ടില്ലല്ലോ!
വലക്കണ്ണികളാരും
മുറിച്ചു മാറ്റിയില്ലല്ലോ
ദേശാടനക്കിളിയേപ്പോല്‍
മറ്റൊരു നാട്ടിലേക്കെനിക്കിനിയും
പറക്കാം, വൈറസുക-
ളാക്രമിക്കും വരെ!

4 comments:

  1. ദേശാടനക്കിളിയേപ്പോല്‍
    മറ്റൊരു നാട്ടിലേക്കെനിക്കിനിയും
    പറക്കാം, വൈറസുക-
    ളാക്രമിക്കും വരെ

    സമ്മതിക്കുന്നു താങ്കളുടെ ഭാവനയെ.ആശംസകൾ

    ReplyDelete
  2. ചാറ്റിംഗില്‍ `എന്റെ കരളേ..'
    ചീറ്റിംഗില്‍ `ബ്ലഡി ബിച്ച്‌'

    അത് കലക്കി.... :) :)

    ReplyDelete
  3. ചതഞ്ഞു പോകുന്ന വിശ്വാസങ്ങള്‍ ..

    ReplyDelete
  4. എപ്പോളും എങ്ങനെയും മാറി മറിയുന്ന ബന്ധങ്ങള്‍...മുറിയുന്ന മനസ്സ് ആരും കാണാതെ പോകുന്നു ...

    ReplyDelete