മനസ്സ്
ഒരു കടലാണ്
മറഞ്ഞിരിക്കുന്ന മുത്തും
പവിഴവുമളക്കാനാകാതെ..
നീന്തിത്തുടിക്കുന്നത്
പരലോ സ്രാവോ എന്നറിയാനാവാതെ
എത്രയോ കപ്പലുകളാണ്
തുറമുഖമണയുകയും
യാത്രയാവുകയും ചെയ്യുന്നത്..?
അതിവേഗബോട്ടുകള്‍
തിരകളെ ക്രൂരമായി കീറിമുറിച്ചുകൊണ്ട്..
പങ്കായമേന്തി കൊച്ചു
രാഗങ്ങള്‍ മൂളി വഞ്ചികള്‍...
ഇക്കടലിന്നാഴങ്ങളളക്കാ-
നാര്‍ക്കാണാവുക?
അന്തര്‍വാഹിനി പോലെ
അഗാധതയിലേക്കാര്‍ക്കാ-
ണൂളിയിടാനാകുക...?
മനസ് കടലാണ്...
ഇരുണ്ടു കൂടി, കറുത്ത്..
ചിലപ്പോഴൊക്കെ ആഞ്ഞടിക്കുന്നു,
ഹുങ്കാരനാദത്തോടെ
ക്രൗര്യം നിറഞ്ഞ മുഖത്തോടെ
ചിലപ്പോഴൊക്കെ നിറഞ്ഞ ശാന്തത..
ഭീതിപ്പെടുത്തുന്ന നിശബ്‌ദത..
പലതും ഒളിപ്പിച്ചു വച്ചും
പലതും മുന്നിലേക്കിട്ടു തന്നും...
ശാന്തസമുദ്രം പോലെ..
ചിപ്പി പെറുക്കുന്നവനെ പ്രണയിച്ചും
മുത്തു കവരുന്നവനെ പ്രഹരിച്ചും..
മനസും ഒരു കടല്‍ പോലെ...
മനം കടലുപോലെ
ReplyDeleteചിന്തകള്‍ നൌകകള്‍ പോലെ
കൊള്ളാലോ ഈ കവിത...!!! കപ്പലുകളെ പറ്റി പറഞ്ഞാല്‍ ഞാനോടിയെത്തും. കാരണം തൊഴില്‍
ശെരിയാണ്...മനസ്സിന്റെ ഉള്ളറിയാന്‍ ഇതു അന്തര്‍വാഹിനി അല്ലെ
ReplyDeleteനല്ല ആശയം,നല്ല വരികൾ
ReplyDeletenandi ajith, Sreedevi, arangottukara muhammad..
ReplyDeleteചിപ്പി പെറുക്കുന്നവനെ പ്രണയിച്ചും
ReplyDeleteമുത്തു കവരുന്നവനെ പ്രഹരിച്ചും..
Best Wishes
Good one..
ReplyDeleteമുത്തുകള്‍ കവര്‍ച്ച ചെയ്യപ്പെടുന്നത് ചിലര്‍ അറിയാതെ ഇരിക്കുകയും മറ്റുചിലര്‍ അറിഞ്ഞിട്ടും അറിഞ്ഞില്ലന്ന് നടിക്കുകയും ചെയ്യുന്നു.പക്ഷെ മനസ്സ് ശാന്തത കൈവെടിയുമ്പോള്‍ മാത്രം നഷ്ടപെട്ടതിനെകുറിച്ചു അവര്‍ അറിയുന്നു.
ReplyDeleteനല്ല വരികള്‍...ആശംസകള്‍.
തൊടുപുഴ മീറ്റിനെകുറിച്ചു ഒടിയനും എഴുതിയിട്ടുണ്ട് ..വായിക്കുമല്ലോ അല്ലെ .. ..http://odiyan007.blogspot.com/
ReplyDeleteമനസ്സ് അനന്ത വിശാലമായ കടല്‍ തന്നെയാണ്..മുങ്ങി തപ്പിയാല്‍ മുത്തും പവിഴവും മുതല്‍ ഭീതിപ്പെടുത്തുന്ന നിശബ്‌ദത വരെ അതില്‍ അടങ്ങിയിരിക്കുന്നു..നല്ല കവിത.... ..
ReplyDeleteമനസ് കടലാണു..
ReplyDeleteഈ കടൽ=തീരത്ത് ഞാനും ;........
ReplyDelete