Tuesday, February 15, 2011

വേനല്‍

വേനലാണിവിടെയെപ്പോഴും
തിളച്ച സൂര്യനും
വരണ്ട മണ്ണും
നട്ടുച്ചയ്‌ക്കും കനത്ത രാത്രിയും
മൗനത്തിന്റെ കുപ്പിച്ചില്ലുകള്‍
തുളച്ചു കയറുന്നു
നിസംഗതയുടെ മരവിപ്പ്‌
ഇടതൂര്‍ന്ന റബ്ബര്‍മരങ്ങള്‍ക്കിടയി-
ലൂടിറങ്ങിയ നിലാവലയാരാണ്‌
കരണ്ടത്‌?
എനിക്കും നിനക്കുമിടയിലെ
കൈവരികളില്ലാത്ത
ഒറ്റത്തടിപ്പാലമെവിടെ-
യാണൊടിഞ്ഞുവീണത്‌?
തണുപ്പരിച്ചിറങ്ങിയ
ഡിസംബര്‍ രാത്രിയിലെ
നിന്റെ നേര്‍ത്ത ശബ്‌ദം
ഏതു നക്ഷത്രമാണ്‌
കൊണ്ടുപോയത്‌?
അറിയില്ല
എങ്കിലുമറിയാം,
നിലാവും വാകയും
വസന്തവുമില്ലായിരുന്നെങ്കിലും
നിന്നെ ഞാനറിഞ്ഞിരുന്നു
നീ എന്നെയും....

5 comments:

  1. പ്രണയം അങ്ങിനെയാണല്ലോ
    :-)

    ReplyDelete
  2. nandi upasana, vayichathinum abhiprayam paranjathinum

    ReplyDelete
  3. "നിന്നെ ഞാനറിഞ്ഞിരുന്നു
    നീ എന്നെയും.."

    പ്രണയമോ വിശ്വാസമോ ?? ഏതിനാണ് മുന്‍‌തൂക്കം??
    he he ;)

    ReplyDelete
  4. pranayavum interconnected anu. thanks

    ReplyDelete
  5. നിന്നെ ഞാനറിഞ്ഞിരുന്നു
    നീ എന്നെയും...

    അതുമതി നല്ല പ്രണയത്തിന്. ആശംസകള്‍....

    ReplyDelete