Friday, February 25, 2011

നിശബ്‌ദം = അമ്മ

അമ്മയെന്താ
എന്നോട്‌ മിണ്ടാത്തതെന്ന്‌
ചോദിക്കുമ്പോഴൊക്കെയച്ഛന്റെ-
യുള്ളില്‍ മഴ പെയ്യും.
കനത്ത ഇരുളില്‍ മഴയിലേക്ക്‌
പിണങ്ങിയിറങ്ങിപ്പോയ ചേട്ടന്റെ
ചിത്രം ഒപ്പിയെടുക്കാനെന്നോണം
ആകാശം മിന്നിത്തെളിഞ്ഞതും
പിന്നെ രാത്രിയുടെ
കറുപ്പു കുടിച്ച്‌ ചേട്ടന്‍
തിരിച്ചു വന്നതും...
എന്നോടൊന്നും മിണ്ടിയില്ലെങ്കിലും
മഴ പെയ്യുമ്പോള്‍
അമ്മയെന്നെ
ചേര്‍ത്തു പിടിക്കും.
തള്ളക്കോഴി കുഞ്ഞിനെയെന്നോണം...

8 comments:

  1. മഴയിലേക്ക്‌
    പിണങ്ങിയിറങ്ങിപോവുന്ന തണുപ്പുള്ള കവിത

    ReplyDelete
  2. കനത്ത ഇരുളില്‍ മഴയിലേക്ക്‌
    പിണങ്ങിയിറങ്ങിപ്പോയ ചേട്ടന്റെ
    ചിത്രം ഒപ്പിയെടുക്കാനെന്നോണം
    ആകാശം മിന്നിത്തെളിഞ്ഞതും.......Fantastic Jainy

    ReplyDelete
  3. നല്ല വരികൾ.
    വെൽഡൺ,കീപ്പിറ്റപ്പ്

    ReplyDelete
  4. മനോഹരമായ ഭാവമുള്ള വരികള്‍

    ReplyDelete
  5. thank you, tijocheta, manoraj, jithu, kampal

    ReplyDelete
  6. kanikkonna.com bog of the week ayi select cheythirikunnu ee kavitha

    ReplyDelete