ഇപ്പുഴ തന്നോളങ്ങളിലമൃതോലും
രാഗതീരങ്ങളിലെന്റെ
ഹൃദയം തുറന്നേതോ ചെരാതിന്റെ
നാളം തിരയുന്നു ഞാന്‍ ..!
ഈ പൂഴിമണലിലക്ഷരം കോറി
ഞാനേതോ കിനാവു കാണുന്നു..
അന്നു ഞാന്‍, നീയുമായ്
ചെമ്പകച്ചോട്ടിലെ പൊന്‍തണല്‍
കൊണ്ടതും, പൂക്കളാഹ്ലാദവര്‍ഷം
പൊഴിച്ചതു,മിപ്പുഴ കുണുങ്ങി-
കുണുങ്ങിച്ചിരിച്ചതും..
ചെങ്കനല്‍ ചോപ്പാലന്തിയിലര്‍ക്കന്‍
തന്‍ സ്വത്വമീപ്പുഴയ്‌ക്കു കൊടുത്തതും
ചെന്തളിര്‍ കൈയ്യാല്‍ നീ കോരിയെടുത്തതും
`അയ്യേ പറ്റിച്ചേ'യെന്നീപ്പുഴ ചൊന്നതു-
മോര്‍ക്കുന്നു ഞാനേതോ കിനാവു പോല്‍..
എങ്ങോ തിരക്കിട്ടും പോം കാറ്റീയീണം
കേട്ടന്തിച്ചു നിന്നതുമാശീതള-
ച്ഛായയിലറിയാതെ നാമൊരുമിച്ചതും..
അന്തിയായിനിയുമെന്തേ വീടണയാത്തു-
വെന്നോര്‍മ്മിപ്പിച്ചേതോ കിളികള്‍
പറന്നു മറഞ്ഞതും..
ചെന്താര്‍മിഴിയില്‍ ബാഷ്‌പചന്ദ്രനു
ദിച്ചതും, കൊച്ചുവിരലാല്‍
ഞാനവയൊപ്പിയെടുത്തതും..
വെറുതേയേതോ നിദ്രയിലുണരും
കിനാവായ് നീ മാഞ്ഞു പോയതും
ഈ തീരമണഞ്ഞിരുന്നു
ഞാനേതോ നിനവു തേടുന്നു
രാഗതീരങ്ങളിലെന്റെ
ഹൃദയം തുറന്നേതോ ചെരാതിന്റെ
നാളം തിരയുന്നു ഞാന്‍ ..!
ഈ പൂഴിമണലിലക്ഷരം കോറി
ഞാനേതോ കിനാവു കാണുന്നു..
അന്നു ഞാന്‍, നീയുമായ്
ചെമ്പകച്ചോട്ടിലെ പൊന്‍തണല്‍
കൊണ്ടതും, പൂക്കളാഹ്ലാദവര്‍ഷം
പൊഴിച്ചതു,മിപ്പുഴ കുണുങ്ങി-
കുണുങ്ങിച്ചിരിച്ചതും..
ചെങ്കനല്‍ ചോപ്പാലന്തിയിലര്‍ക്കന്‍
തന്‍ സ്വത്വമീപ്പുഴയ്‌ക്കു കൊടുത്തതും
ചെന്തളിര്‍ കൈയ്യാല്‍ നീ കോരിയെടുത്തതും
`അയ്യേ പറ്റിച്ചേ'യെന്നീപ്പുഴ ചൊന്നതു-
മോര്‍ക്കുന്നു ഞാനേതോ കിനാവു പോല്‍..
എങ്ങോ തിരക്കിട്ടും പോം കാറ്റീയീണം
കേട്ടന്തിച്ചു നിന്നതുമാശീതള-
ച്ഛായയിലറിയാതെ നാമൊരുമിച്ചതും..
അന്തിയായിനിയുമെന്തേ വീടണയാത്തു-
വെന്നോര്‍മ്മിപ്പിച്ചേതോ കിളികള്‍
പറന്നു മറഞ്ഞതും..
ചെന്താര്‍മിഴിയില്‍ ബാഷ്‌പചന്ദ്രനു
ദിച്ചതും, കൊച്ചുവിരലാല്‍
ഞാനവയൊപ്പിയെടുത്തതും..
വെറുതേയേതോ നിദ്രയിലുണരും
കിനാവായ് നീ മാഞ്ഞു പോയതും
ഈ തീരമണഞ്ഞിരുന്നു
ഞാനേതോ നിനവു തേടുന്നു
നല്ല കവിത. തൊടുപുഴയാറിന്റെ തീരങ്ങളിലാണോ..? അവിടെ ആറിന്റെ തീരങ്ങളില്‍ മണിമാളികകളുടെ നിലവറകളാണെല്ലോ...
ReplyDeleteകൊള്ളാം .....നല്ല വായന
ReplyDeletemanoj - thodupuzhayarinte theerame alla.
ReplyDeleteoru tharathil kaviyude manasil mathram niranjozhukunna puzhayude theerathirunnanu kanavu kandath, valare nadi manoj
vannathinum vayichathinu nandi hashim...
സ്വപ്നം പോലൊരു കവിത.
ReplyDeleteപാരഗ്രാഫ് തിരിച്ചെഴുതിയാൽ വായിക്കാൻ
സൌകര്യമായിരിക്കും. :)