നിന്നോടുള്ള പ്രണയത്തിന്റെ
രുചിഭേദങ്ങള്‍ കുറിച്ചു വയ്‌ക്കാന്‍
നിലാവുദിക്കാത്ത ശിശിര സന്ധ്യയില്‍
ചുവന്ന പേനയില്‍
മഷി നിറക്കുമ്പോള്‍
നാളേക്കു വേണ്ടി കരുതി വയ്‌ക്കേണ്ട
തുമരപരിപ്പുകള്‍
എന്റെ പേനയെ നിശബ്‌ദമാക്കുന്നു
അകത്തെ മുറിയിലെ റ്റിവിയിലെ
ആക്രോശങ്ങള്‍ക്കും
ആടിത്തിമിര്‍ക്കലുകള്‍ക്കുമെല്ലാ-
മിടയില്‍ എന്റെ പ്രണയം
ഉറഞ്ഞു പോകുന്നു.
എന്റെ പ്രണയം
ReplyDeleteഉറഞ്ഞു പോകുന്നു.
:)
അതിലൊന്നും ശ്രദ്ധിക്കാതെ പ്രണയത്തെ ഉറഞ്ഞു പോകാതെ എഴുതൂ :) കൊള്ളാം!
ReplyDeleteഉറഞ്ഞതിൽ നിന്നും ഉറവയുണ്ടാകട്ടെ...
ReplyDeleteആശംസകൾ...
പ്രണയം ഏറിയ വെള്ളങ്ങള്‍ക്ക് കെടുപ്പാന്‍ ആവാത്തത്, മരണം പോലെ ദൃഡമായത്
ReplyDeleteനിന്നോടുള്ള പ്രണയത്തിന്റെ
ReplyDeleteരുചിഭേദങ്ങള്‍.......... ആശംസകള്‍, നന്നായി
:(
ReplyDeleteabhiprayam ariyicha ellavarkum nandi.
Deletepinne enthupati junaithikka.. ithilipo parayan enthirikunu ennu karuthiyano nisabdamayi chirichath
ചുവന്ന പേനയില്‍
ReplyDeleteമഷി നിറക്കുമ്പോള്‍
നാളേക്കു വേണ്ടി കരുതി വയ്‌ക്കേണ്ട ... :(
ജീവിതം മുഴുവന്‍ നിന്നെ ചുറ്റുന്ന നിറഭേദങ്ങള്‍ ഇല്ലാത്ത വായു പോലെ ആകരുത് എന്‍റെ പ്രണയം... പ്രണയം മഴയാകണം.... പ്രകൃതിയിലെ വെളിച്ചത്തിന്‍റെ അവസാന രശ്മി പോലും കവര്‍ന്നെടുത്ത്, ഇരുളിന്‍റെ കരിമ്പടം പുതപ്പിച്ച്, ചൂളം വിളിക്കുന്ന കാറ്റായി, മിന്നല്‍ പിണരുകളും, ഇടിയുടെ ശബ്ദ ഘോഷങ്ങളും, മനസിലേക്ക് ഇരമ്പി പെയ്യുന്ന മഴ തുള്ളികളും ആയി വന്നടുക്കുന്ന തുലാവര്‍ഷം... നീയാ മഴ മാത്രം കണ്ടിരിക്കണം...... പ്രണയത്തിന്‍റെ താപം മാത്രം അറിയണം... പിന്നെ, മഴയുടെ തണുപ്പ് നിന്‍റെ മനസിലെ ആര്‍ദ്രതയ്കും ഇടിനാദങ്ങള്‍ നിന്‍റെ വാക്കുകള്‍ക്കും, മിന്നല്‍ പിണരുകളെ നിന്‍റെ ചിന്തക്കും പകര്‍ന്നു തന്ന്.... എനിക്ക് അകന്നു പോകണം, അകല്‍ച്ചയുടെ വേദന എന്നെ ഓര്‍മകളില്‍ നിന്നും മറയ്ക്കുന്നതിന് മുന്‍പ്.... . . . . പെയ്തൊഴിഞ്ഞ മഴയുടെ നീര്‍ച്ചാലുകള്‍ മാത്രം നിന്നില്‍ അവശേഷിക്കട്ടെ...
ReplyDeletethank you anya....
Deleteabhi- pranayathekurichulla vaachalatha, nalla kavithayayirikunnu
thank you