Wednesday, May 19, 2010

മഴയ്‌ക്കേതു ഭാവം ?

ഒരു മഴ പൊഴിയുന്നു മേഘപ്പൂക്കളായ്‌..

എന്റെ ആദ്യാനുരാഗമായ്‌..

ചെമ്പകപ്പൂവിതളിലൂറും മധുവായ്‌..

എന്റെ നെറ്റിയിലിറ്റു വീഴുമ്പോളറിയാ

തേതു രാഗം മൂളി ഞാന്‍ ?

നനവാര്‍ന്ന കൈകളാലിക്കിളി കൂട്ടവെ

കൂമ്പിയടഞ്ഞു മിഴി നാണമോടെ..

നീയൊത്തു താളം ചവിട്ടവെ കുലുങ്ങി

ച്ചിരിച്ചു പോയ്‌ പാദസരം

ഈ മഴയെന്റെ പ്രാണനെപുല്‍കിയ

പ്രണയാനുഭൂതിയായ്‌..

ഇന്നൊരു പെരുംമഴ !

കരിമുകിലിന്നട്ടഹാസം!

ഒലിച്ചിറങ്ങുന്നെന്റെ വേദന

കരയുന്ന ജനല്‍ച്ചില്ലിലൂടെ

ഈ മഴ, കൊത്തിവലിക്കും കഴുകന്റെ

ചുണ്ടുപോലെന്നെ നോവിക്കുന്നു..

ഹൃദയം നുറുങ്ങുന്നുവോയെന്റെ

അധരം വിതുമ്പുന്നുവോ? അറിയില്ലെ

നിക്കെന്തു തോന്നലാ-ണെന്റെ

മനസില്‍ നിറയുന്നതാവോ?

ഈ കടലാസു വഞ്ചിപോലെന്റെ

മനവുമുലയ്‌ക്കുന്നു മഴ!

എങ്കിലും, എങ്കിലുമെന്റെ

ഹൃദയം നിറഞ്ഞു നീ പെയ്യുക!

ഊഷരതയിലേക്കലിഞ്ഞു ചേര്‍-

ന്നുര്‍വരത പകരുക! എന്നില്‍

വീണ്ടുമൊരു പ്രണയ-

തൂമഴയായ്‌ പൊഴിയുക!

ഞാനതിലലിഞ്ഞു തീരുവോളം...

എന്റെ ഹൃദയം നിലയ്‌ക്കുവോളം...

5 comments:

  1. ഇതെന്താ ബൂലോകം മുഴുവൻ മഴപോസ്റ്റുകൾ ആണെല്ലോ? കൊള്ളാം ജൈൻ.. നന്നാവുന്നുണ്ട് നിന്റെ എഴുത്തുകൾ..

    ReplyDelete
  2. വഴി തെറ്റി വന്നതാണ് ഇവിടെ . കവിതകള്‍ ഞാന്‍ വായിക്കാറില്ല . ആസ്വദിച്ചു കേള്‍ക്കും . പക്ഷെ ഈ കവിത , വളരെ ലളിതമായ വരികള്‍ . ഇത്തിരി കൂടുതല്‍ റൊമാന്റിക്‌ ആയോ ?

    ഇവിടെ നിന്ന് അവധിക്കു നാട്ടില്‍ പോയ കൂട്ട് കാരനെ വിളിച്ചപ്പോള്‍ , അവിടെ ഭയങ്കര മഴയാണെന്നു .............. ഈ ഒരു ദിവസം മുഴുവന്‍ എനിക്ക് നനയാന്‍ കഴിയാതെ പോയ മഴയാണല്ലോ എന്നോര്‍ത്തു "ഡസ്പ്" ആയി ഇരുന്നപ്പോഴാ , പ്രണയ മഴ പോസ്റ്റ്‌ കണ്ടത് . സന്തോഷം ..................

    ReplyDelete
  3. ee pranayamazha akavum puravum nirachu thakarthu peyyatte...aashamsakal..

    ReplyDelete
  4. മഴക്കവിതകള്‍ ഇപ്പോഴും മികച്ചത് തന്നെ, അനുരാഗത്തിന്റെ ഓര്‍മ്മകള്‍ മനസിലെതിക്കുന്ന വരികള്‍ തുടരുക ആശംസകള്‍

    ReplyDelete