Wednesday, October 26, 2011

അക്കങ്ങള്‍

അക്ഷരങ്ങളുടെ
കൈ പിടിച്ച്‌ ഓരോ
വാക്കിന്റെയും ചുമലി-
ലേറിയാണ്‌ നക്ഷത്രവും
നിലാവും കണ്ടത്‌,
പുലരിത്തുടിപ്പറിഞ്ഞത്‌
അക്ഷരങ്ങള്‍, അക്കങ്ങള്‍
മാത്രമായപ്പോള്‍
പേനത്തുമ്പില്‍
സങ്കലനങ്ങളേക്കാള്‍
വ്യവകലനങ്ങളായപ്പോള്‍
ഗുണിതങ്ങളേക്കാള്‍
ഹരണങ്ങളായപ്പോള്‍
ഉച്ചിയില്‍ സൂര്യനുദിച്ചു
തളര്‍ന്നു പോയപ്പോള്‍
കൂട്ടു വന്ന ഊന്നുവടി
`ഒന്നാ'യപ്പോള്‍ ഞാനതിന്റെ
ചുവട്ടില്‍ ചുരുണ്ടുകൂടി
മൂല്യം `പത്തെ'ന്നൂന്നുവടി
ഞെളിഞ്ഞപ്പോഴും
ഞാന്‍ വെറും പൂജ്യമായിരുന്നു....

7 comments:

  1. പൂജ്യം കണ്ടുപിടിച്ചത് തന്നെ നമ്മളല്ലേ.. പൂജ്യത്തിന് ഒറ്റക്കു നില്‍ക്കുമ്പോഴേ വിലയില്ലാതുള്ളൂ.. പൂജ്യത്തോടൊപ്പം നില്‍ക്കാന്‍ ഒരാളെ കണ്ടെത്തിയാല്‍ മതി :)

    ഞാന്‍ ഈ വഴി വന്നിട്ടില്ല:):)

    ReplyDelete
  2. ഈ പൂജ്യം കണ്ടുപിടിക്കുന്നതിനുമുമ്പ് പത്തെഴുതുന്നതെങ്ങിനെയായിരുന്നു??

    ReplyDelete
  3. അക്കങ്ങളും അക്ഷരങ്ങളും കൊണ്ടുള്ള ഈ "നേര് " പിടുത്തം കൊള്ളാം...

    ReplyDelete
  4. manu, ajith -
    appo zero kandupidichathanu kuzhappam.. ha.. ha..
    junaithikka - thank you

    ReplyDelete
  5. പൂജ്യനാവാന്‍ ശ്രമിക്കൂ.

    ReplyDelete
  6. ഇതിന്റെ ശിഷ്ട്ടം എത്രയാണ്?
    ലളിതമായ വരികളായത് കൊണ്ട് കുറച്ചൊക്കെ പിടികിട്ടി. ആശംസകൾ

    ReplyDelete
  7. മൂല്യം `പത്തെ'ന്നൂന്നുവടി
    ഞെളിഞ്ഞപ്പോഴും
    ഞാന്‍ വെറും പൂജ്യമായിരുന്നു....
    :) :P

    ReplyDelete