പ്രിയ സ്നേഹിതാ....
വരൂ... നമുക്കൊന്നായ് നടക്കാം..
ചക്രവാളം വരെയും...
പ്രപഞ്ചത്തിന്നനന്തത വരെയും...
നമുക്കൊന്നായ് നടക്കാം...
മണ്ണാങ്കട്ടയും കരിയിലയും
കാശിക്കു പോയതുപൊലെ...
തകര്‍ത്തു പെയ്യുന്ന പേമാരിയില്‍
നിനക്കായ് ഞന്‍ ഓലക്കുടയാകാം...
എന്റ്റെ കാര്‍കൂന്തലിന്നിരുട്ടില്‍
നിന്നെ ഞന്‍ ഒളിപ്പിച്ചു വയ്ക്കാം...
പ്രിയ സ്നേഹിതാ..
നമുക്കൊന്നായ് നടക്കാം...
കൊടുങ്കാറ്റിലെന്‍ കാലിടറുമ്പോള്‍
എനിക്കു മുകളില്‍ ഒരു ഭാരമായമരുക !
സ്നേഹത്തിന്റ്റെ കരങ്ങളെന്നെ
സുരക്ഷിതയാക്കട്ടെ !
നിന്റ്റെ നെഞ്ചില്‍ തല ചായ്ച്ച്
ഞാന്‍ വിശ്രമിക്കട്ടെ !
പ്രിയ സ്നേഹിതാ..
നമുക്കൊന്നായ് നടക്കാം...
ഒടുവില്‍ കാറ്റും മഴയും ഒരുമിച്ച്
വരുവോളം..
വീഥിയിലെവിടെയൊ വിധി
വേര്‍പെടുത്തുവോളം...
മഴയിലലിഞ്ഞും കാറ്റില്‍ പറന്നും
ഒരു കഥയായ് മായുവോളം..
പ്രിയ സ്നേഹിതാ..
നമുക്കൊന്നായ് നടക്കാം...
ente snehithaykk
ReplyDeleteee kavithye abhinandikkuvan "manoharam" enna vakkinu chilappol chila parimithikalundu.Athinekkal mikacha vakkukal kandupidikkendiyirikkunnu........
ReplyDeleteluegner aranennu karuthi antham vidanda athu njan anu-Ajesh.
ReplyDeleteനോക്കണ്ടെന്ന വെച്ചിരുന്നെങ്കില്‍ വലിയ നഷ്ടമാവുമായിരുന്നു എനിക്ക്. മണ്ണാങ്കട്ടയും കരിയിലയും കഥ 1952ല്‍കേള്‍ക്കാന്‍തുടങ്ങിയതാണ്. അതിനു പുതിയ മാനവും മഴയും കൈവന്നിരിക്കുന്നു. ജൈനി, എഴുതിക്കോളുക. താങ്കള്‍ക്ക്കവിതയുണ്ട്. താങ്ങാവശ്യമില്ല.
ReplyDeleteസി.പി. അബൂബക്കര്‍
ജൈൻ,
ReplyDeleteആദ്യമായിട്ടാണു താങ്കളുടെ ഒരു പോസ്റ്റ് വായിക്കുന്നതു.
നന്നായിരിക്കുന്നു. ഇനിയും എഴുതുക..
പ്രജേഷ് ഗോപാൽ
ജെന്‍
ReplyDeleteഒത്തിരി ഉയരങ്ങളില്‍ എത്തട്ടെ എന്ന് ആശംസിക്കുന്നു
see my blog also
തീരം നന്നായിരിക്കുന്നു. നല്ല പോസ്‌റ്റുകള്‍...എല്ലാ ഭാവുകങ്ങളും നേരുന്നു
ReplyDelete