Sunday, October 17, 2010

രാവ്‌


നിറമൊത്ത കാന്‍വാസിലേക്കാരോ
കമിഴ്‌ത്തിയ കറുത്ത ചായം
അതിനുള്ളിലേക്കല്‍പം നിറം
പകര്‍ത്താന്‍ കൊതിക്കുന്നു പൂനിലാവ്‌
വര്‍ണ്ണക്കൂട്ടു പടര്‍ത്താന്‍ വെമ്പുന്നു
മേഘവും താരകക്കുഞ്ഞും
ഈ രാവ്‌
ആരോ തട്ടിക്കുടഞ്ഞ കരിമ്പടം
ഈ ഇരുട്ടില്‍ മറഞ്ഞെത്തുന്നേതോ
ചെന്നായക്കൂട്ടം
പകലിലെ ആട്ടിന്‍ തോലഴിച്ച്‌
ഇരുളില്‍ സ്വത്വം നിറച്ച്‌
കൂവി വിളിച്ചാര്‍ക്കുന്നു
ഏതുമെന്തുമറിയാതെവിടെയോ
സുഷുപ്‌തി പൂകുന്നു മാന്‍കിടാവ്‌
രാവ്‌
ആരോ പറഞ്ഞു പരത്തിയ
ഒടുങ്ങാത്ത കള്ളം
ഈ ഇരവിനു കൂട്ടായ്‌
പിറക്കുന്നു പിന്നെയും കള്ളം
അശാന്തിയിലെ ശാന്തതയും
സ്വരസാഗരത്തില്‍ നിറഞ്ഞ
നിതാന്ത നിശബ്‌ദതയും
ആവര്‍ത്തിക്കപ്പെടുന്ന കള്ളങ്ങള്‍
രാവ്‌
എന്റെ മനസിലാരോ കുടിച്ചിട്ടു-
മിറങ്ങാതെ പോയ കാളകൂടം
അതിന്റെ കരുവാളിപ്പില്‍
വിളറുന്നെന്‍ മുഖം
ചുറ്റിലുങ്ങാത്ത കൂമനും
നാഗസീല്‍ക്കാരവും മാത്രം
അടയ്‌ക്കാനും തുറക്കാനുമാകാത്ത
മിഴിയുമായ്‌ ഞാനും

4 comments:

  1. കവിത നന്നായി;
    ഒന്നു കൂടി ഒതുക്കാമായിരുന്നു.

    ReplyDelete
  2. ശശിയേട്ടന്‍ പറഞ്ഞതിനോട് യോജിക്കുന്നു
    ആഴമുണ്ട് ക്രാഫ്റ്റും നന്നായി
    ഒതുക്കം കുറഞ്ഞു
    സ്നേഹപൂര്‍വ്വം
    ഷാജി അമ്പലത്ത്

    ReplyDelete
  3. നല്ല ക്രാഫ്റ്റ്.. ഇത് ഏത് മാഗസിനിലാണ് ജൈനി പ്രസിദ്ധീകരിച്ചത്??

    ReplyDelete
  4. Casinos Near Harrah's Cherokee Casino, NC
    Hotels near Harrah's Cherokee 구리 출장마사지 Casino · Hampton Inn and 울산광역 출장마사지 Suites Cherokee · Hampton Inn Suites 제천 출장안마 Cherokee · Grand 의왕 출장샵 Ronde Cherokee · Hampton Inn & Suites Cherokee. 경기도 출장안마

    ReplyDelete